തൃശ്ശൂര്‍: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന് കൊലക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനി വീണ്ടും പരോളില്‍ ഇറങ്ങിയതായി മാധ്യമ റിപ്പോര്‍ട്ട്. 15 ദിവസത്തെ പരോളിന് ശേഷം മെയ് 12ന് തിരികെ പോകുമെന്നും സൂചനയുണ്ട്. സുനിക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത് നിയമം പാലിക്കാതെയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
അതിനിടയിലാണ് രണ്ടരമാസത്തിനുള്ളില്‍ വീണ്ടും പരോള്‍ ലഭിക്കുന്നത്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധിക്കപ്പെടുമ്ബോള് സുനി പരോളില്‍ പുറത്തിറങ്ങിയിരുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, മറ്റു തടവുകാര്‍ക്ക് ആര്‍ക്കും പരോള്‍ ലഭിച്ചില്ല.
Post Your Comments