ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഗംഭീരമാക്കി ബിജെപി. പാർട്ടി
ദേശീയാധ്യക്ഷനും മുതിര്‍ന്ന തോക്കളും മന്ത്രിമാരുമടക്കമുള്ളവര്‍ കര്‍ണാടകയില്‍ റോഡ്ഷോകളും റാലികളും നടത്തുന്നു. പ്രചരണ പരിപാടികൾ പോലെ തന്നെ കൊട്ടിക്കലാശവും ബിജെപി ആഘോഷമാക്കി. 50 ഒാളം നേതാക്കളാണ് കൊട്ടിക്കലാശത്തിൽ പങ്കെടുക്കുന്നത്.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നമോ ആപ്പിലൂടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. രാവിലെ ദളിതരുമായി മോദി സംവദിച്ചിരുന്നു. ദളിതർക്കായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ മോദി വിവരിച്ചു. കോൺഗ്രസ് ദളിതരോട് വിവേചനം കാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ALSO READ: കർണാടക തിരഞ്ഞെടുപ്പ് : ഒൻപതിനു തിരികെയെത്താൻ മഅദനിക്ക് നിർദ്ദേശം
കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, അനന്ത് കുമാര്‍, പ്രകാശ് ജാവദേക്കര്‍, പീയുഷ് ഗോയല്‍, ഡി.വി സദാനന്ദ ഗൗഡ, അനുരാഗ് താക്കൂര്‍, അൃഷ്ണപാല് ഗുജ്ജര്‍, സന്തോഷ് ഗാങ്വാര് തുടങ്ങിയവര്‍ കര്‍ണാടകയില പ്രചാരണത്തിലുണ്ട്. സംസ്ഥാനത്താകമാനം വിവിധ നേതാക്കളുടെ നേതൃത്വത്തില്‍ 50 ഒാളം മെഗാ റോഡ്ഷോയും അരങ്ങേറും.
Post Your Comments