Latest NewsNewsGulf

യുഎഇയില്‍ ദിവസങ്ങളായി കോമയില്‍ കഴിയുന്ന മലയാളി നാട്ടിലേക്ക്

യുഎഇ: യുഎഇയില്‍ ജോലിക്കാരനായ മലയാളിയെ ദിവസങ്ങള്‍ക്ക് മുമ്പാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഖലിദ്യ മാളിലെ ജോലിക്കാരനായിരുന്ന മുസ്തഫ കണ്ടത്തുവളപ്പിലിനാണ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി ബോധം നഷ്ടപ്പെട്ടത്. 53 ദിവസമായി കോമയില്‍ കഴിയുന്ന അദ്ദേഹത്തെ സ്വന്തം നാടായ കേരളത്തിലേക്ക് അയക്കുകയാണ്. മലപ്പുറം നിവാസിയാണ് അദ്ദഹേം.

ജോലി ചെയ്യുന്നതിനിടെയാണ് മുസ്തഫയ്ക്ക് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായത്. ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടെ നിന്നും ക്ലീവിലാന്‍ഡ് ക്ലിനിക് അബുദാബി ഫോര്‍ അഡ്വാന്‍സ്ഡ് കെയറിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഇവിടെ ഏഴ് ആഴ്ചയിലധികം മുസ്തഫ കഴിഞ്ഞു.

also read: ദുബായില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് 11 വയസുകാരന്‍ കോമ സ്‌റ്റേജില്‍

തുടര്‍ന്ന് ഡോക്ടര്‍മാര്‍ മുസ്തഫയുടെ ആരോഗ്യം മെച്ചപ്പെടുന്നുണ്ടെന്ന് അറിയിച്ചതോടെ സ്വന്തം നാടായ കേരളത്തിലേക്ക് എത്തിച്ച് ചികിത്സിക്കാന്‍ ബന്ധുക്കള്‍ തയ്യാറാവുകയായിരുന്നു. കേരളത്തില്‍ കൂടുതല്‍ ആള്‍ക്കാര്‍ പരിചരണത്തിനുണ്ടാകുമെന്ന് മുസ്തഫയുടെ മകള്‍ പറയുന്നു. പ്രത്യേക എയര്‍ ആംബുലന്‍സിലാണ് മുസ്തഫയെ കേരളത്തില്‍ എത്തിക്കുന്നത്.

പത്ത് വര്‍ഷമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരനാണ് മുസ്തഫ. ഇതുവരെ യാതൊരു അസുഖങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്ന് ലുലു ഗ്രൂപ് വക്താവ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button