ന്യൂഡൽഹി: അഴിമതിക്കെതിരെ രാഷ്ട്രീയത്തിലെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യാ സഹോദര പുത്രൻ അഴിമതിക്കേസിൽ അറസ്റ്റിലായി. അരവിന്ദ് കെജ്രിവാളിൻറെ അനന്തരവൻ വിനയ് ബൻസാൽ പി.ഡബ്ളിയു.ഡി കുംഭകോണത്തിൽ ആണ് എൻഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റിലായത്. കഴിഞ്ഞ വര്ഷം അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യയുടെ സഹോദരൻ സുരേന്ദർ കുമാർ ബൻസാലിന്റെ വീട്ടിൽ റെയ്ഡ് നടന്നിരുന്നു.
സുരേന്ദർ കുമാർ ബൻസൽ ഉൾപ്പെട്ട 10 കോടി രൂപയുടെ അഴിമതി ആരോപണത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ (പി.ഡബ്ല്യു.ഡി) പദ്ധതി പരിശോധിക്കാൻ എസിബി ഉത്തരവിട്ടിരുന്നു. അന്വേഷണത്തിൽ ബൻസലിനും മുതിർന്ന പിഡബ്ല്യുഡി ഓഫീസർമാർക്കെതിരെയും തെളിവുകൾ ലഭിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മൂന്നു കേസുകൾ സമർപ്പിച്ചതിന് ശേഷമാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. അന്വേഷണ ഏജൻസി പി.ഡബ്ളിയു.ഡി യുടെ ആറു എഞ്ചിനീയർമാരെയും ചോദ്യം ചെയ്തിരുന്നു.
Post Your Comments