KeralaLatest NewsNewsIndia

ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചും കൊടുക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍

ചെങ്ങന്നൂര്‍: കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് പ്രതികരിച്ച് മന്ത്രി എ.കെ. ബാലന്‍. സിപിഎം ആരേയും അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ലെന്നും ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചു കൊടുക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ആര്‍എസ്‌എസ് കായിക ബലം കൊണ്ട് നേരിടാനാണ് നോക്കുന്നത്.

ALSO READ:കണ്ണൂർ കൊലപാതകങ്ങൾ ; നടപടിയുമായി ഗവർണർ

ഒരു ആക്രമ സംഭവങ്ങള്‍ക്കും സിപിഎം തുടക്കം കുറിച്ചിട്ടില്ല. എന്നാൽ ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചും കൊടുക്കും. പ്രതിരോധത്തിന്റെ ഭാഗമായുണ്ടാകുന്ന ആക്രമണങ്ങള്‍ അല്ലാതെ മനപൂര്‍വം സിപിഎം അക്രമങ്ങള്‍ സൃഷ്ടിക്കാറില്ലെന്നും ബാലന്‍ പറഞ്ഞു. ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button