Latest NewsKeralaNews

രണ്ട് സിപിഐഎം പ്രവര്‍ത്തകർക്ക് വെട്ടേറ്റു : ഇരുവരും ഗുരുതരാവസ്ഥയില്‍

മലപ്പുറം: തിരൂരിൽ രണ്ടു സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇരുവരുടെയും നില ഗുരുതരമാണ്. തേവര്‍ കടപ്പുറം പുളിങ്ങോട്ട് ഹനീഫയുടെ മകന്‍ അസ്താര്‍ (22), ഉണ്ണ്യാപ്പന്റെ പുരയ്ക്കല്‍ ലത്തീഫിന്റെ മകന്‍ സൗഫീര്‍ (25) എന്നിവരെയാണ് സംഘം ചേര്‍ന്ന് വെട്ടിയത്. പിന്നില്‍ മുസ്ലീം ലീഗാണെന്നാണ് സിപിഎം ആരോപിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി ഒൻപതരയോടെ എംഇഎസിന് പടിഞ്ഞാറ് വശത്തെ ബീച്ചില്‍വച്ചായിരുന്നു അക്രമം. ബീച്ചില്‍ ഇരിക്കുകയായിരുന്നു സിപിഎം പ്രവര്‍ത്തകരെ സംഘടിച്ചെത്തിയവര്‍ മാരക ആയുധങ്ങളുമായി വെട്ടുകയായിരുന്നു. പരിഭ്രാന്തരായ് ചിലര്‍ ഓടിയെങ്കിലും അസ്താറും സൗഫീറും ബീച്ചിലെ മണല്‍ പരപ്പില്‍ വീഴുകയായിരുന്നു. ഇതോടെ സംഘം ഇവരെ ശരീമാസകലം വെട്ടുകയായിരുന്നു.

ഇരുവരുടെയും കൈകാലുകള്‍ക്ക് മാരകമായി വെട്ടേറ്റിട്ടുണ്ട്. അസ്തറിന്റെ കാല്‍വിരലുകള്‍ അറ്റുതൂങ്ങിയ നിലയിലാണ്. സംഘര്‍ഷം കണക്കിലെടുത്ത് സംഭവ സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button