പത്തനംതിട്ട: കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌നയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. പെണ്‍കുട്ടിയും യുവസുഹൃത്തായ തൃശൂര്‍ സ്വദേശിയും ബംഗളൂരുവിലെ ധര്‍മാര കോളജിനടുത്തുള്ള ആശ്വാസഭവനില്‍ ഇപ്പോഴുണ്ടെന്നാണ് രാഷ്ട്രദീപിക ലേഖകന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. മാര്‍ച്ച് 22നാണ് ജെസ്‌ന ആന്റിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയത്.
Read Also: ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ഐഎംഎഫ്
തുടർന്ന് സുഹൃത്തായ തൃശൂര്‍ സ്വദേശിയോടൊപ്പം കൊല്ലത്തെത്തി. ഇവിടെ നിന്ന് ചെങ്കോട്ട വഴി ബംഗളൂരുവിന് കടക്കാനായിരുന്നു പദ്ധതി. ബംഗളൂരു എത്തുന്നതിന് മുമ്പ് ഇരുവരും പനംക്കരിക്ക് കുടിക്കാനായി വാഹനം നിര്‍ത്തുകയും യുവാവ് 2000 രൂപയുടെ നോട്ട് നൽകിയപ്പോൾ ചില്ലറക്കായി ഒരു ഓട്ടോഡ്രൈവർ സഹായിക്കുകയും ചെയ്‌തു. പുതിയ ബൈക്കും ബാങ്കില്‍ നിന്ന് പിന്‍വലിച്ച രണ്ടായിരം രൂപയുടെ രണ്ടുകെട്ട് നോട്ടും ഇവരുടെ കൈയിലുണ്ടായിരുന്നെന്നാണ് സൂചന.
ഇവിടുന്ന് യാത്ര തുടർന്ന് ഏകദേശം പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഒരു ഓട്ടോയിടിച്ചു. രക്ഷിക്കാനെന്ന ഭാവേന എത്തിയ ഓട്ടോഡ്രൈവർ ഇവരുടെ പണവുമായി മുങ്ങുകയും ചെയ്‌തു. അപകടത്തില്‍ പരിക്കേറ്റ ഇരുവരും നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയശേഷം ഇരുവരും ആശ്വാസഭവനില്‍ അഭയം തേടി. ഇവിടെ വെച്ച് പാലാ പൂവരണി സ്വദേശിയായ ഗണപതിപ്ലാക്കല്‍ ജോര്‍ജ് എന്നയാള്‍ ഇവരെ കാണുകയുണ്ടായി. ജോര്‍ജ് നാട്ടിലുള്ളവരുമായി ബന്ധപ്പെടുകയും പിന്നീട് ആന്റോ ആന്റണി എംപിയെ വിവരമറിയിക്കുകയും ചെയ്‌തു.
തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും അതിന് സഹായം ചെയ്യണമെന്ന് ജെസ്‌ന ആശ്വാസഭവനിലെ വൈദികനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
Post Your Comments