ജൂലൈ ഒന്നു മുതല്‍ ഈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അധിക ലഗേജിനുള്ള ഫീസ് പണമായി അടയ്ക്കാന്‍ കഴിയില്ല. ബാങ്ക് ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡുകള്‍ മാത്രമേ ഇനി സ്വീകരിയ്ക്കു. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നിയമം കര്‍ശനമാക്കിയത്. ഇത് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇറക്കിയിരുന്നു.
പുതിയ വിമാനത്താവളത്തിന്‌റെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഈ നടപടി. ഇതേ സര്‍ക്കുലര്‍ മറ്റ് വിമാന കമ്പനികള്‍ ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സാധ്യത. ജൂലൈ ഒന്നു മുതല്‍ അധിക ലഗേജിന് കാര്‍ഡ് വഴി പണമടയ്ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കുമോ എന്നും ആശങ്കയുണ്ട്.
Post Your Comments