ന്യുയോര്‍ക്ക്: ലോകത്തിലെ ശക്തരായ 75 വ്യക്തികളുടെ പട്ടിക ഫോർബ്സ് പുറത്ത് വിട്ടു. പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടം പിടിച്ചു. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, യു.കെ. പ്രധാനമന്ത്രി തെരേസ മേ, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് എന്നിവര്‍ക്ക് മുകളിലായി ഒൻപതാം സ്ഥാനത്താണ് പ്രധാനമന്ത്രി മോദി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എട്ടാം സ്ഥാനത്തെത്തി.
അഴിമതിയും കള്ളപ്പണവും തടയുന്നതിനായി 2016 ല്‍ നടപ്പാക്കിയ നോട്ട് നിരോധനവും കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും തടയുന്നതിനായി അന്തര്‍ ദേശീയ തലത്തില്‍ നടത്തിയ ഇടപെടലുകളും കണക്കിലെടുത്താണ് മോദി പട്ടികയില്‍ ഇടം പിടിച്ചതെന്ന് ഫോർബ്സ് അധികൃതര്‍ അറിയിച്ചു. ലോകത്തെ 7.5 ബില്ല്യണ്‍ ജനങ്ങളില്‍ നിന്ന് പ്രമുഖരായ 75 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഫോർബ്സ് പറഞ്ഞു.
റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യക്കാരന്‍.
Post Your Comments