തിരുവനന്തപുരം: എങ്ങും എവിടെയും സാധാരണക്കാരനെ പറ്റിക്കുകയാണ് മുതലാളിമാര്‍. ഇത്തരത്തില്‍ ഒരു തട്ടിപ്പ് വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. പെട്രോള്‍ പമ്പില് തട്ടിപ്പ് നടക്കുന്നു എന്ന സംശയിച്ച് യുവാവ് ഇതച് തെളിവ് സഹിതം ഫേസ്ബുക്കിലിട്ടു. തിരുവനന്തപുരം ഇന്‍ഫോസീസിന്റെ സമീപത്തുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിലാണ് സംഭവം.
എന്നാല്‍ സംഭവം ശ്രദ്ധയില്‍ പെട്ടതോടെ പോസ്റ്റിട്ട ചിറപറമ്പില്‍ അനീഷ് ജോയ് എന്ന യുവാവിനെതിരെ പമ്പ് മുതലാളി ഭീഷണി മുഴക്കി. പമ്പിലെ മീറ്ററില്‍ കൃത്രിമം കാണിക്കുകയാണ് എന്നാണ് യുവാവ് തെളിവ് സഹിതം തെളിയിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 7ന് തിരുവനന്തപുരം ഇന്‍ഫോസിസിന്റെ സമീപത്തെ കൊക്കൊ ആറ്റിപ്ര ഇന്ത്യന്‍ ഓയില്‍ പമ്പില്‍ നിന്ന് സുഹൃത്തിന്റെ 40 ലിറ്റര്‍ ശേഷിയുള്ള കാറില്‍ ഫുള്‍ ടാങ്ക് ഡീസല്‍ അടിക്കാനാവശ്യപ്പെട്ടെങ്കിലും 49 ലിറ്റര്‍ മീറ്ററില്‍ കാണിച്ചിട്ടും ഫുള്‍ടാങ്ക് ആയില്ലെന്നാണ് ആരോപണം. ഇത് ചോദ്യം ചെയ്തപ്പോള്‍ പെട്രോളിന് വിലകൂടിയത് മക്കള്‍ അറിഞ്ഞില്ലെ എന്ന് പരിഹസിക്കുകയാണ് ചെയ്തതെന്നും ആരോപണമുണ്ട്.
തുടര്‍ന്ന്, ഇന്നലെ അതേ വാഹനത്തിലെ ഡീസല്‍ മുഴുന്‍ ഊറ്റിയെടുത്ത ശേഷം മറ്റൊരു പമ്പില്‍ നിന്നും ഫുള്‍ ടാങ്ക് ഡീസല്‍ നിറച്ചപ്പോള്‍ പരമാവധി 43.21 ലിറ്റര്‍ ഡീസലാണ് നറഞ്ഞത്. സംഭവം തട്ടിപ്പെന്ന് മനസിലായതോടെ അനീഷ് പ്രതികരിക്കുകയായിരുന്നു.
ഇരു പമ്പുകളില്‍ നിന്ന് ഡീസല്‍ അടിച്ചതിന്റെ ബില്ലും മീറ്റര്‍ റീഡിംഗിന്റെ ഫോട്ടോയും വാഹനത്തിന്റെ ചിത്രങ്ങളുമടക്കം ഫേസ്ബുക്കില്‍ തന്റെ സംശയം അനിഷ് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ തനിക്കെതിരെ പമ്പില്‍ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അനീഷ് പറയുന്നു. ‘തന്നെ നാളെ കാണണം, അല്ലെങ്കില്‍ തീര്‍ത്തു കളയും’- എന്നാണ് പെട്രോള്‍ പമ്പില്‍ നിന്നെന്ന് പരിചയപ്പെടുത്തി വിളിച്ചയാള്‍ പറഞ്ഞതെന്ന് അനിഷ് പറഞ്ഞു.
അനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
സുഹൃത്തുക്കളെ..
തിരുവനന്തപുരം ഇന്‍ഫോസിസിന്റെ അടുത്തുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പംബ്(കൊക്കോ ആറ്റിപ്ര) ഉപഭോക്താക്കളെ ചതിക്കുകയാണോ എന്ന സംശയമാണ് ഞാന്‍ ഈ പോസ്റ്റ് ഇടുവാനുണ്ടായ സാഹചര്യം.
എന്റെ സുഹൃത്ത് ഇക്കഴിഞ്ഞ ഏപ്രില്‍ 7-ആം തിയതി ടി പംബില്‍നിന്നും തന്റെ കാറിനു (elite i20 facelift) ഫുള്‍ ടാങ്ക് ഡീസല്‍ അടിക്കുവാന്‍ ഇടയായി. അവര്‍ 49.10ഹേൃ അടിച്ചിട്ടും ടാങ്ക് നിറയുന്നില്ല. അവിടെ ചെല്ലുമ്പോള്‍ ഏകദേശം 6-7ഹേൃ ടാങ്കില്‍ ഉണ്ടായിരുന്നു. ഹ്യുണ്ടായി സര്‍വീസ് സെന്റെര്‍ ഉള്‍പെടെ പലയിടത്തും വിളിചുചോദിച്ചപ്പോ 40-45ഹേൃ ഒക്കെ ആണ് പറയുന്നത് കപ്പാസിറ്റി. വിശദമായി അന്വേഷിച്ചപ്പോള്‍ 40ഹേൃ ആണ് കപ്പാസിറ്റി എന്നും 45 വരെ അടിക്കാന്‍ സാധിക്കുമെന്നും അറിഞ്ഞു. ഇതെന്താണ് എന്നു ചോദിച്ചപ്പോ ഡീസല്‍ അടിച്ച ചേച്ചി ചോദിക്കുവ ഡീസലിന് വില കൂടിയത് മക്കള്‍ അറിഞ്ഞില്ലേ എന്ന്(വളിച്ച കോമടി). അതിനുശേഷം ഇന്നലെ , മെയ് 6-ആം തിയതി ഞങ്ങള്‍ വണ്ടിയിലെ ഡീസല്‍ ഏകദേശം മുഴുവന്‍ തീര്‍ത്ത ശേഷം തൊടുപുഴ ബെസ്റ്റ് ഫ്യുവല്‍സില്‍(ഇന്ത്യന്‍ ഓയില്‍) നിന്നും വീണ്ടും ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ചു. ഞങ്ങള്‍ മാക്‌സിമം വണ്ടി ഷേക്ക് ചെയ്തു കുത്തി നിറച്ചു അടിച്ചിട്ടും 43.21ഹേൃ അടിക്കാന്‍ സാധിച്ചൊള്ളൂ.
പ്രിയ സുഹൃത്തുക്കളേ, കൊക്കോ ആറ്റിപ്ര പമ്പ്കാര്‍ ഞങ്ങളെ കബളിപ്പിക്കുകയായിരുന്നോ? നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ ഇതിനെതിരെ എന്തുചെയ്യണം എന്ന് പറഞ്ഞു തരാമോ?
ബില്ലിന്റെയും, കാറിന്റെയും, ഡീസല്‍ ഫില്‍ ചെയ്യുന്നതിന്റെയും ഫോട്ടോ ഒപ്പം ചേര്‍ക്കുന്നു.
Post Your Comments