യുഎഇ: ലോകത്തെ സഹിഷ്ണുതയ്ക്കും സമാധാനത്തിനും മുസ്ലീങ്ങള്‍ ഉദാഹരണമായിരിക്കണം. പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയും സമാധാനത്തോടെയുമ വേണം ജീവിക്കാന്‍. അതിക്രമങ്ങളിലും അക്രമങ്ങളിലും പങ്കാളികളാകുമ്പോള്‍ അത് മറ്റുള്ളവരെ പിന്നോട്ട് വലിക്കുമെന്നും യുഎഇ മന്ത്രി പറഞ്ഞു. ഇന്റര്‍നാഷണല്‍ മുസ്ലീം കമ്യൂണിറ്റി കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മുസ്ലീമായ നമ്മള് മറ്റുള്ളവരുടെ സുഖ വിവരങ്ങള്‍ എപ്പോഴും തിരക്കണം. ഇത്തരത്തില്‍ ആരെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അതിന് പരിഹാരവും കാണണം. യുഎഇ ക്ഷേമ മന്ത്രി ഷെയ്ക് നഹ്യാന്ബിന് മുബാറക് അല്‍ നഹ്യാനാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.
also read: റോഹിങ്ഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ദലൈലാമ
രണ്ട് ദിവസത്തെ കോണ്‍ഫറന്‍സാണ് നടക്കുന്നത്. സഹിഷ്ണുതയുടെ മൂല്യം സംരക്ഷിക്കുക, വരും തലമുറയ്ക്കായി ലോകത്തെ മെച്ചപ്പെടുത്തുക, ബാഹ്യ ദുഷ്ട ശക്തികളില്‍ നിന്നും ഭാവി തലമുറയെ സംരക്ഷിക്കുക എന്നിവയായിരുന്നു കോണ്‍ഫറന്‍സിന്റെ ലക്ഷ്യങ്ങള്‍. 130 രാജ്യങ്ങളില്‍ നിന്നും 400 പേര് പങ്കെടുത്തു. മുസ്ലീം ഇതര രാജ്യങ്ങളില്‍ താമസിക്കുന്ന മുസ്ലീംഗങ്ങള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്താനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അഭിപ്രായം ഉയര്‍ന്നു.
Post Your Comments