Latest NewsKeralaNews

കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് പകലും രാത്രിയും മുഴുവന്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കിയത്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കടല്‍ത്തീരങ്ങളിലാണ് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയ്പ്പ് നല്‍കിയത്. അതിനാല്‍ കടലില്‍ പോകുന്നവര്‍ വളരെ ശ്രദ്ധയോടെ പോകണമെന്നും പരമാവധി ഇന്ന് കടലില്‍ പോകാതിരിക്കാന്‍ ശ്രമിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ രണ്ടി ദിവസമായി കേരളത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഒരാഴ്ചയായി വൈകുന്നേരങ്ങളില്‍ ശക്തമായ ഇടിമിന്നലുമുണ്ട്. ഇതേ തുടര്‍ന്ന് എല്ലാവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതര്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button