മക്ക: മക്കയിലെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക യാത്രാസൗകര്യം അവതരിപ്പിക്കാനൊരുങ്ങി സൗദി അറേബ്യയുടെ പൊതു ഗതാഗത അതോറിറ്റി. ‘ഹറം കാബ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ടാക്സി സർവീസ് ആറ് മാസത്തിനുള്ളിൽ തുടങ്ങുമെന്ന് പൊതു ഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അല്‍ റുമൈഹ് വ്യക്തമാക്കി.
Read Also: ഒരമ്മക്ക് ആരും ഇതൊന്നും പഠിപ്പിച്ചു കൊടുക്കേണ്ട, അതാണ് അമ്മ
മക്കയിലെ പ്രധാന സ്ഥലങ്ങളിൽ ഹറം കാബ്സ് സർവീസ് നടത്തും. കൂടാതെ പ്രധാനപ്പെട്ട ഭാഷകളിലെല്ലാം ഈ വാഹനത്തിൽ സ്ഥലങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയിരിക്കും. തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ടാക്‌സി നിരക്ക് എന്നിവയും വാഹനത്തിലുള്ള സ്‌ക്രീനിൽ പ്രദർശിപ്പിക്കും. ജി.പി.എസ് സംവിധാനം, ഓണ്‍ലൈന്‍ വഴി വാടക നല്‍കാനുള്ള സൗകര്യം, ബില്‍ പ്രിന്റിംഗ് സംവിധാനം തുടങ്ങിയവയും ഹറം കാബ്‌സിനുള്ളിൽ ഉണ്ടാകും. ആറു മാസത്തിനുള്ളില്‍ ഹറം ടാക്സികള്‍ക്ക് ലൈസന്‍സ് നല്‍കി തുടങ്ങും. ഒരു ലൈസന്‍സിക്ക് 200 ടാക്‌സി കാറുകള്‍ വരെ നിരത്തിലിറക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് റുമൈഹ് അല്‍ റുമൈഹ് അറിയിച്ചു.
Post Your Comments