തൊഴിലാളികളുടെ കരാര്‍, ഫിംഗര്‍, വൈദ്യ പരിശോധനകള്‍ എന്നിവ സ്വന്തം രാജ്യത്ത് തന്നെ നടത്താനുള്ള നടപടികളെടുക്കുകയാണ് ഈ രാജ്യം. ഇതോടുകൂടി ആയിരക്കണക്കിനു വരുന്ന തൊഴിലാളികള്‍ക്ക് സ്വന്തം രാജ്യത്ത് വച്ചു തന്നെ രേഖാ നടപടികള്‍ പൂര്‍ത്തിയാക്കി തൊഴിലില്‍ പ്രവേശിക്കാം.
ഖത്തറാണ് ഇത്തരത്തിലുളള തൊഴിലാളി സൗഹൃദ നീക്കത്തിന് മുന്‍കൈ എടുക്കുന്നത്. തൊഴിലാളികള്‍ക്ക് സ്വന്തം രാജ്യത്ത് രേഖകള്‍ തയാറാക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞെന്ന് ആഭ്യന്തര മന്ത്രാലയം സപ്പോര്‍ട്ടിങ് സേവന വിഭാഗം മേധാവി ക്യാപ്റ്റന്‍ അബ്ദുല്ല ഖലീഫ അല്‍മുഹന്നദി അറിയിച്ചു. പദ്ധതിയുടെ മുന്നോടിയായി ബംഗ്ലാദേശ്, നേപ്പാള്‍, ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ ഇതിനായി സേവന കേന്ദ്രങ്ങള്‍ ആരംഭിച്ചെന്നും അദ്ദേഹം അറിയിച്ചു. തുണീഷ്യയിലും ഇന്തോനേഷ്യയിലും ഉടന്‍ സെന്ററുകള്‍ തുടങ്ങുമെന്നും സൂചനയുണ്ട്. ഇത്തരം സെന്ററുകളില്‍ നിന്ന് തൊഴില്‍ കരാറുകള്‍ നേടിയ ശേഷം മാത്രമേ ഇനി ഖത്തര്‍ വിസ ലഭിക്കുകയുള്ളൂ.
തൊഴിലാളികള്‍ക്ക് ഖത്തറിലേക്ക് പോകും മുന്‍പ് തന്നെ തൊഴില്‍ വ്യവസ്ഥ, വേതനം മറ്റ് സൗകര്യങ്ങള്‍ എന്നിവ അറിയാനും സംശയങ്ങള്‍ ദൂരീകരിക്കുവാനും ഇതുവഴി സാധിക്കും. ആദ്യഘട്ടമായതിനാല്‍ വൈദ്യപരിശോധന, ഫിംഗര്‍ പ്രിന്റ്, തൊഴില്‍ കരാര്‍ എന്നീ രേഖകളാണ് ഇവിടെ നിന്നും ലഭിക്കുന്നത്. അധികം വൈകാതെ തന്നെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളും ഉടന്‍ ആരംഭിക്കും. ഖത്തറിലെ ഏറ്റവും കുറഞ്ഞ ശമ്പളം 750 റിയാലായാണ് നിശ്ചയിച്ചിരിക്കുന്നതെന്നും എട്ട് മണിക്കൂര്‍ തൊഴില്‍ സമയത്തിനു പുറമേ ആഴ്ച്ചയില്‍ ഒരു ദിവസം നിര്‍ബന്ധ അവധി ഉണ്ടായിരിക്കുമെന്നും തൊഴില്‍ സാമൂഹിക ക്ഷേമ വകുപ്പ് സേവന വിഭാഗം തലവന്‍ ഫാരിസ് മുഹമ്മദ് അല്‍കഅബി വ്യക്തമാക്കി.
Post Your Comments