ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ വിശദമായ അന്വഷണം ആവശ്യപ്പെട്ട് സിബിഐ. ഐഎസ്ആര്‍ഒ ചാരക്കേസിന്റെ അന്വേഷണം സുപ്രീംകോടതി സിബിഐയ്ക്ക് വിടാന്‍ സാധ്യത. ചാരക്കേസില്‍ അന്വേണം നടത്താന്‍ തയാറാണെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. കേസില്‍ കസ്റ്റഡി പീഡനം നടന്നിട്ടുണ്ടെന്നും നമ്പി നാരായണനെ കരുതിക്കൂട്ടി പീഡിപ്പിച്ചെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി.
കേസില്‍ നഷ്ടപരിഹാരം വേണമെന്നും നഷ്ട പരിഹാരം അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു. അതേസമയം വീട് വിറ്റിട്ടായാലും ഉദ്യോഗസ്ഥര്‍ നഷ്ടപരിഹരം നല്‍കട്ടെയെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് സിബിഐയ്ക്ക് വിടുന്ന കാര്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
ചാരകേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശാസ്ത്രജ്ഞന്‍ നമ്പി നാരായണനാണ് സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി തന്റെയും രാജ്യത്തിന്റെയും ഭാവിയെ ബാധിച്ചു. അമേരിക്കന്‍ പൗരത്വവും നാസയുടെ ഫെലോഷിപ്പും വേണ്ടെന്നുവെച്ച് രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിക്കാനെത്തിയ തന്റെ ഭാവി ചാരക്കേസ് ഇല്ലാതാക്കിയെന്നും നമ്പി നാരായണന്റെ ഹര്‍ജിയിലുണ്ട്.
Post Your Comments