ബംഗളൂരു: 2013ലെ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് തന്നെ ആവര്‍ത്തിച്ച് 2018ലും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത്തവണത്തെ തെരഞ്ഞെടുപ്പോടു കൂടി താന്‍ മത്സരരംഗത്തേക്കില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് അദ്ദേഹം. ഇനി മത്സരിക്കാനില്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, 2013ല്‍ മത്സരിക്കുന്ന സമയത്തും അദ്ദേഹം ഇതു തന്നെയായിരുന്നു പറഞ്ഞിരുന്നത്. ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു, മത്സര രംഗത്തേക്ക് ഇനിയുണ്ടാകില്ലെന്ന്. എന്നാല്‍ അടുത്ത അഞ്ച് വര്‍ഷവും താന്‍ മുഖ്യമന്ത്രി കസേരയില്‍ തന്നെ ഉണ്ടാകണമെന്ന ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്തവണയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയത്- സിദ്ധരാമയ്യ പറഞ്ഞു.
ചാമുണ്ഡേശ്വരിയില്‍ നിന്ന് തന്നെയാണ് സിദ്ധരാമയ്യ ഇത്തവണയും ജനവിധി തേടുന്നത്. 1983 മുതല്‍ മത്സരിച്ച തിരഞ്ഞെടുപ്പുകളില്‍ അഞ്ച് തവണയും ചാമുണ്ഡേശ്വരിയിലെ ജനങ്ങള്‍ സിദ്ധരാമയ്യയെ കൈവിട്ടിട്ടില്ല. രണ്ട് തവണ മാത്രമായിരുന്നു ഇദ്ദേഹത്തിന് പരാജയം രുചിക്കേണ്ടി വന്നത്. മേയ് 12നാണ് കര്‍ണാടയില്‍ തിരഞ്ഞെടുപ്പ് നടക്കുക. മുന്‍ മുഖ്യമന്ത്രി കൂടിയായ ബിഎസ് യെദ്യൂരപ്പയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.
Post Your Comments