പാറ്റ്‌ന: ഡോ. എപിജെ അബ്ദുള്‍ കലാമാണ് എന്‌റെ മാതൃകാ പുരുഷന്‍. പാറ്റ്‌നയില്‍ നിന്നുള്ള മിടുമിടുക്കി എന്‍ജിനിയറുടെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളായിരുന്നു അവ. ഫലമോ ഗൂഗിളിലെ സ്വപ്ന ജോലി. അതും വര്‍ഷം 10 മില്യണ്‍ രൂപയ്ക്ക്. പാറ്റ്‌നയിലെ സബ്‌റബ് സ്വദേശിയായ മധുമിത ശര്‍മ്മയെയാണ് കലാം സ്വപ്നങ്ങള്‍ പോലെ തന്നെ തീവ്രമായ ആഗ്രഹം കനിഞ്ഞനുഗ്രഹിച്ചത്. ടെക്കിനിക്കല്‍ സൊലൂഷ്യന്‍സ് എന്‍ജിനിയറായാണ് മധുമിത ഗൂഗിളില്‍ ജോലിയ്ക്ക് പ്രവേശിക്കാന്‍ പോകുന്നത്. അതും സ്വിറ്റ്സര്‍ലന്‌റില്‍.
ആമസോണ്‍, മൈക്രോസോഫ്സ്റ്റ്, മെഴ്‌സിഡസ് എന്നി വലിയ കമ്പനികളില്‍ നിന്ന് എനിക്ക് ഓഫര്‍ വന്നിരുന്നു. പക്ഷേ ഗൂഗിളില്‍ ജോലി ലഭിക്കണമെന്നായിരുന്നു ആഗ്രഹവും പ്രാര്‍ഥനയും. എന്‌റെ സ്വപ്‌നം ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നു. ആഗ്രഹ സാഫല്യത്തിന്‌റെ നിറവില്‍ മധുമിതയുടെ വാക്കുകളാണിവ. റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്‌സിലെ അസിസ്റ്റന്‌റ് സെക്യുരിറ്റി കമ്മീഷണറാണ് മധുമിതയുടെ പിതാവ്. തീവ്രമായ ആഗ്രഹവും അത് സാക്ഷാത്കരിക്കാനുള്ള കഠിനാധ്വാനവുമാണ് മധുമിതയെ ഉയരത്തിലെത്തിച്ചത്. ഇന്റര്‍വ്യുവിനു മാത്രമായി ഏഴു മാസത്തോളമാണ് മധുമിത കഠിനാധ്വാനം ചെയ്തത്. അതിനു ശേഷം ബംഗ്ലൂര്‍, സിഡ്‌നി, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലന്‌റ് എന്നിവിടങ്ങളില്‍ വച്ചായിരുന്നു ഇന്‌റര്‍വ്യു.
Post Your Comments