Latest NewsIndiaNews

കണ്ണു നനയ്ക്കുന്ന കാഴ്ച, മോര്‍ച്ചറി വാന്‍ നിഷേധിച്ചതോടെ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം തോളില്‍ ചുമന്നു

ബദ്വാന്‍: ആശുപത്രി അധികൃതരുടെ മനുഷ്യത്വം ഇല്ലായ്മയില്‍ ദുഖകരമായ കാഴ്ചയായി ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം തോളില്‍ ചുമന്നുകൊണ്ട് പോയത്. മോര്‍ച്ചറി വാന്‍ അധികൃതര്‍ വിട്ട് കൊടുക്കാതെ വന്നതോടെയാണ് ഭാര്യയുടെ മൃതദേഹം ഭര്‍ത്താവ് തോളില്‍ ചുമക്കാന്‍ നിര്‍ബന്ധിതനായത്.

ഉത്തര്‍പ്രദേശിലെ ബദ്വാനിലാണ് സംഭവം. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. ആശുപത്രിയില്‍ രണ്ട് മോര്‍ച്ചറി വാനുകളുണ്ടെന്നും ആവശ്യക്കാര്‍ക്ക് അത് നല്‍കാറുണ്ടെന്നുമാണ് അവരുടെ വാദം. സംഭവത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം പ്രഖ്യാപിച്ചു.

”മാധ്യമങ്ങള്‍ വഴിയാണ് ഇക്കാര്യം അറിഞ്ഞത്. തീര്‍ത്തും അപലപനീയമായ കാര്യമാണ് അത്. രണ്ട് മോര്‍ച്ചറി വാനുകള്‍ ആശുപത്രിയിലുണ്ട്. അത് ആവശ്യക്കാര്‍ക്ക് വിട്ടുനല്‍കാറുമുള്ളതാണ്. വീഴ്ച വന്നിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കും”, ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button