മുസാഫര്‍പുര്‍: ഓടുന്ന കാറില്‍നിന്ന് മൂന്നു വയസുള്ള മകനെ പുറത്തേക്കെറിഞ്ഞ ശേഷം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഡല്‍ഹി-ഡെറാഡൂണ്‍ ദേശീയ പാതയില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അതിക്രൂരമായ സംഭവം അരങ്ങേറിയത്.
കാറില്‍നിന്നും റോഡിലേക്ക് തെറിച്ചുവീണ കുട്ടിയെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകട നില തരണം ചെയ്തു. ഇരുപത്തിയാറുകാരിയായ യുവതിയെ മാനഭംഗത്തിനരയാക്കിയ ശേഷം മുസാഫര്‍പുര്‍ ജില്ലയിലെ ചാപറില് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ വഴിയാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്തു വിളിച്ചുവരുത്തിയ പെണ്‍കുട്ടിയെ പ്രതികള്‍ മാനഭംഗത്തിനിരയാക്കുക ആയിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments