തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ തട്ടിപ്പിനെക്കുറിച്ച് തെളിവ് സഹിതം പ്രതികരിച്ച യുവാവിനെതിരെ ഭീഷണി. തിരുവനന്തപുരം ഇന്‍ഫോസിസിന്റെ അടുത്തുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിൽ തട്ടിപ്പ് നടക്കുന്നതായി ആരോപിച്ച അനീഷ് ജോയ് എന്ന യുവാവിനെതിയാണ് ഭീഷണി വന്നിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 7ന് തിരുവനന്തപുരം ഇന്‍ഫോസിസിന്റെ സമീപത്തെ കൊക്കൊ ആറ്റിപ്ര ഇന്ത്യന്‍ ഓയില്‍ പമ്പില്‍ നിന്ന് സുഹൃത്തിന്റെ 40 ലിറ്റര്‍ ശേഷിയുള്ള കാറില്‍ ഫുള്‍ ടാങ്ക് ഡീസല്‍ അടിക്കാൻ താൻ ആവശ്യപ്പെട്ടെന്നും എന്നാൽ 49 ലിറ്റര്‍ മീറ്ററില്‍ കാണിച്ചിട്ടും ഫുൾ ടാങ്ക് ആയില്ലെന്നുമായിരുന്നു അനീഷ് വ്യക്തമാക്കിയത്. ഇത് ചോദിച്ചപ്പോൾ ‘പെട്രോളിന് വിലകൂടിയത് മക്കള്‍ അറിഞ്ഞില്ലെ’ എന്നായിരുന്നു പമ്പുകാരുടെ പ്രതികരണമെന്നും യുവാവ് പറയുകയുണ്ടായി. മറ്റൊരു പമ്പിൽ നിന്ന് ഇതേ വാഹനത്തിൽ പെട്രോൾ അടിച്ചപ്പോൾ രമാവധി 43.21 ലിറ്റര്‍ ഡീസല്‍ മാത്രമേ നിറയ്ക്കാന്‍ കഴിഞ്ഞുള്ളൂ. ഇതോടെ തട്ടിപ്പ് മനസിലായ അനീഷ് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
Read Also: സി.പി.എം നേതാവിവിന്റെ കൊലപാതകം: സി.പി.എമ്മിനെതിരെ വിരല്‍ ചൂണ്ടി ബി.ജെ.പി
രണ്ട് പമ്പുകളിൽ നിന്ന് ഡീസല്‍ അടിച്ചതിന്റെ ബില്ലും മീറ്റര്‍ റീഡിംഗിന്റെ ഫോട്ടോയും വാഹനത്തിന്റെ ചിത്രങ്ങളുമടക്കം അനീഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തു. എന്നാൽ ഇതിന് പിന്നാലെ യുവാവിനെ തേടി ഭീഷണി സന്ദേശം എത്തുകയായിരുന്നു. ‘തന്നെ നാളെ കാണണം, അല്ലെങ്കില്‍ തീര്‍ത്തുകളയും’ എന്നായിരുന്നു ഭീഷണി. പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് യുവാവ്.
Post Your Comments