ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരനും പാകിസ്ഥാൻ സ്വദേശിയായ യുവതിയ്ക്കും വൻ തുക സമ്മാനം. ദുബായിലെ ഇന്റർനാഷണൽ എയർപോർട്ടിൽ ടെർമിനൽ 1 ൽ ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഷാർജയിൽ സ്ഥിരതാമസമാക്കിയ അരുൺ ഭാസ്കരൻ പിള്ള എന്ന യുവാവിനും പാകിസ്ഥാൻകാരിയായ ലാമിയ മുസ്തഫയ്ക്കും ഏകദേശം 6 കോടി രൂപയുടെ സമ്മാനം അടിച്ചത്.
Read Also: സങ്കീര്‍ണമായ സാങ്കേതിക വിദ്യയിലെ അറിവാണ് തന്നെ കുടുക്കിയതെന്ന് നമ്പി നാരായണന്
270 എന്ന സീരിസിലെ 4912 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് ലാമിയയെ ഭാഗ്യം തേടിയെത്തിയത്. അതേസമയം 271 സീരിസിലെ 1882 എന്ന നമ്പറാണ് അരുണിനെ തുണച്ചത്. ടിക്കറ്റിനായി പൈസ നൽകിയ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് യുവാക്കളും അരുണിനൊപ്പം സമ്മാനത്തുക പങ്കിടും. തനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും വീട്ടുകാരോടും കൂട്ടുകാരോടും ഇക്കാര്യം അറിയുമ്പോൾ വളരെയേറെ സന്തോഷിക്കുമെന്നും അരുൺ വ്യക്തമാക്കി.
Post Your Comments