KeralaLatest NewsNews

സംശയരോഗം മൂത്ത് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു, പ്രതിയുടെ ശിക്ഷയ്ക്ക് കോടതിക്ക് കൈയ്യടി

കോട്ടയം: സംശയ രോഗത്തെ തുടര്‍ന്ന ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവായ യുവാവിന് കോടതി ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവും 25000 രൂപ പിഴയുമാണ് കോട്ടയം സെഷന്‍സ് കോടതി വിധിച്ചത്. എറണാകുളം കളമശേരി ഗ്ലാസ് കോളനി റോഡില്‍ വാഴക്കാലാപറമ്ബില്‍ ഗോപേഷി(ഗോപന്‍ 42)നെയാണു ഭാര്യ സിന്ധുവിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം.

2015 ഫെബ്രുവരി 26 നായിരുന്നു കേസിനാസ്പദമായ സംഭവം. ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളുണ്ടായിരുന്ന സിന്ധു ഗോപേഷുമൊന്നിച്ച് മെഡിക്കല്‍ കോളജ് പരിസരത്താണു താമസിച്ചിരുന്നത്. ഇരുവരും ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റ് ജീവിക്കുകയായിരുന്നു. ഇതിനിടെ മാനസാന്തരമുണ്ടായ സിന്ധു ഗോപേഷിനെ ഉപേക്ഷിച്ച് ആദ്യ ഭര്‍ത്താവിനൊപ്പം പോകാന്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ സിന്ധുവിനെ ഗോപേഷ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ്.

രാത്രി പത്തോടെ മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപത്തെ കപ്പത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം തന്നെ പോലീസ് സംഘം ഗോപേഷിനെ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button