Latest NewsNewsIndia

സംസ്ഥാനങ്ങള്‍ക്ക് ഭൂമി വില്‍ക്കാനൊരുങ്ങി റെയില്‍വേ : കൊടുക്കുന്നത് 12,066 ഏക്കര്‍

ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ക്ക് ഭൂമി വില്‍ക്കാനൊരുങ്ങി റെയില്‍വേ. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 12,066 ഏക്കര്‍ ഭൂമിയാണ് സംസ്ഥാനങ്ങള്‍ക്ക് കൈമാറാന്‍ തീരുമാനമായത്. ഇതു സംബന്ധിച്ച വിശദ വിവരങ്ങളടങ്ങിയ കത്ത് 13 സംസ്ഥാനങ്ങള്‍ക്ക് റെയില്‍വേ അയച്ചിരുന്നു. സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് സ്വന്തമായുള്ള അധികഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ വാങ്ങുകയോ മറ്റ് ഭൂമിയുമായി കൈമാറ്റം നടത്തുകയോ ചെയ്യാമെന്നാണ് റെയില്‍വേ വ്യക്തമാക്കിയത്. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്‌
, തമിഴ്‌നാട്, കര്‍ണാടക, ഒഡിഷ, മഹാരാഷ്ട്ര, അസം, ഉത്തര്‍പ്രദേശ്, ചത്തീസ്ഖഡ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് റെയില്‍വേ കത്തയച്ചത്.

ഭൂമി വാങ്ങുന്ന ദിവസത്തെ കമ്പോള വിലയാണ് ഇതിനായി നല്‍കേണ്ടത്. വാങ്ങുന്ന ഭൂമിയില്‍ റോഡ് നിര്‍മ്മാണം അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താം. മറിച്ച് ഭൂമി കൈമാറ്റമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കൈമാറ്റം ചെയ്യുന്ന ഭൂമി റെയില്‍വേയ്ക്ക് ഉപകാരപ്പെടുന്നതായിരിക്കണം. റെയില്‍വേ വികസനത്തിനായി നേരത്തെ വാങ്ങിയിട്ട ഭൂമികളില്‍ പലതും ഇപ്പോള്‍ കാടുപിടിച്ച് കിടക്കുകയാണ്. ഭൂമി വാങ്ങുവാനോ കൈമാറ്റം ചെയ്യുവാനോ അപേക്ഷ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് സമര്‍പ്പിക്കണമെന്നാണ് റെയില്‍വേ വ്യക്തമാക്കിയിരിക്കുന്നത്. റെയില്‍യുടെ വരുമാനം മെച്ചപ്പെടുത്തുവാന്‍ കൂടുതല്‍ വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button