ന്യൂഡല്‍ഹി: ഇന്ത്യയിലും നിരവധി ആരാധകരുള്ള വിനോദമാണ് വ്‌റെസ്ലിംഗ്. ഇന്ത്യയില്‍ നിന്നും ഖാളി എന്നതാരം ഇതില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയില്‍ നിന്നും ഒരു അമ്മ ഇതില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയില്‍ നിന്നും ഡബ്ല്യു.ഡബ്ല്യു.ഇയില്‍ പങ്കെടുക്കുന്ന ആദ്യ വനിതയാണ് കവിത ദേവി.
ഒര്‍ലാണ്ടോ, ഫ്‌ലോറിഡ, അമേരിക്ക എന്നിവിടങ്ങളിലായി മൂന്ന വര്‍ഷം നടക്കുന്ന ഷോകളിലാണ് കവിത് അഗ്രിമെന്റ് ഒപ്പുവെച്ചിട്ടുള്ളത്. ഡബ്ല്യു.ഡബ്ല്യു.ഇയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് താരം.
also read: ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ വാട്ട്സാപ്പ് പിന്നെയുണ്ടാകില്ല !
ഇന്ത്യയുടെ പൊതുവെയുള്ള വേഷധാരണമായ സല്‍വാറും കമ്മീസുമാണ് കവിതയും ധരിക്കുന്നത്. റിംഗിലും ഇത് ധരിച്ചാവും താരം എത്തുക. സല്‍വാറില്‍ റിംഗില്‍ പ്രവേശിക്കുന്നതില്‍ സന്തോഷമേ ഉള്ളു എന്ന് കവിത പറഞ്ഞു. തന്റെ ഈ ധൈര്യം രാജ്യത്തെ മറ്റുള്ള സ്ത്രീകള്‍ക്കും പ്രചോദനമാകുമെന്നും അവര്‍ പറഞ്ഞു.
സാധാരണ കുടുംബത്തില്‍ ജനിച്ച കവിത 2009ലാണ് വിവാഹിതയായത്. ഇപ്പോള്‍ ആറ് വയസുള്ള ഒരു ആണ്‍കുട്ടിയുടെ അമ്മയാണ്. ഡബ്ല്യു.ഡബ്ല്യു.ഇ.യിലെ ഇന്ത്യന്‍ താരങ്ങളായ ജെണ്ടര്‍ മഹലും, ഖാലിയുമാണ് തന്നെയും അവിടെ എത്തിച്ചതെന്ന് കവിത പറയുന്നു.
Post Your Comments