Latest NewsNewsCrimeGulf

വനിതാ സെക്രട്ടറിക്കു നേരെ ലൈംഗികാതിക്രമം : ദുബായില്‍ എന്‍ജിനീയര്‍ പിടിയില്‍

ദുബായ് : 34കാരിയായ വനിതാ സെക്രട്ടറിക്കു നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച എന്‍ജിനിയര്‍ പിടിയില്‍. 60 കാരനായ ഇയാളുടെ വിചാരണ നടപടികള്‍ തുടരുകയാണ്. ഫെബ്രുവരി 18ന് അല്‍ റഷീദിയയിലാണ് സംഭവം. ഇയാളുടെ ഉടമസ്ഥതയുലുളള സിലിക്കണ്‍ ഒയാസിസില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ അക്കൗണ്ടന്‌റായിരുന്നു യുവതി. രാത്രി എട്ടു മണികഴിഞ്ഞ് എല്ലാവരും ഓഫീസില്‍ നിന്നും പോയ ശേഷമാണ് സംഭവം. രാത്രി വൈകിയും ജോലി കഴിയാതിരുന്ന യുവതിയുടെ അടുത്ത് ഇയാള്‍ എത്തുകയും ശരീരത്ത് തൊടാന്‍ ശ്രമിക്കുകയുമായിരുന്നു.

ഒഴിഞ്ഞു മാറിയപ്പോള്‍ ഇയാള്‍ വീണ്ടും അടുത്തെത്തി കാലില്‍ തൊടാന്‍ ശ്രമിച്ചുവെന്നുമാണ് യുവതി കോടതിയില്‍ മൊഴി നല്‍കിയത്. അടുത്ത ദിവസം ഇയാളുടെ വാട്‌സാപ്പിലേക്ക് മോശമായി പെരുമാറിയതിന്‌റെ വിശദീകരണം ആരാഞ്ഞപ്പോള്‍ സോറി എന്ന് മാത്രമാണ് പ്രതികരണം വന്നത്. കോടതിയില്‍ ഈ വാട്‌സാപ്പ് സന്ദേശങ്ങള്‍ യുവതി കാട്ടുകയും ചെയ്തിരുന്നു. ഇയാളുടെ വിചാരണ നടപടികള്‍ തുടരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button