തിരുവനന്തപുരം: സ്വര്‍ണം കടത്താന്‍ വേറിട്ട മാര്‍ഗങ്ങള്‍ സ്വീകരിച്ച് മാഫിയ. സ്വര്‍ണക്കടത്തിന് റിക്രൂട്ടിങ് ഏജന്സിവഴിയെന്ന് പുതിയ കണ്ടെത്തല്‍. ആളുകളെ വലയിലാക്കാനാണ് റിക്രൂട്ടിങ് ഏജന്‍സി വഴി സ്വര്‍ണം കടത്തുന്നത്. സ്വര്‍ണം കടത്തുന്നത് വൃദ്ധരേയും രോഗികളേയും ഉപയോഗിച്ച്. പര്‍ദ്ദയിട്ട സ്ത്രീകളെ ഉപയോഗിച്ചും സ്വര്‍ണം കടത്തും.
കേരളത്തിലേക്കുള്ള സ്വര്‍ണ്ണക്കടത്ത് കൂടുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. കേരളത്തിലെ വടക്കന്‍ ജില്ലകളെ കേന്ദ്രീകരിച്ചാണ് സ്വര്‍ണ്ണം കടത്തുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നത് അഞ്ചിരട്ടിയില്‍ അധികം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. യു.എ.ഇ, ഖത്തറില്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും സ്വര്‍ണ്ണം കേരളത്തിലേക്ക് ഒഴുകുന്നത്. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുന്നത് അഞ്ചിരട്ടിയാണ് കൂടിയത്.
20 ലക്ഷം രുപ വരെ മതിപ്പുള്ള സ്വര്‍ണ്ണം പിടിച്ചെടുത്താല്‍ അറസ്റ്റുണ്ടാവില്ല. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് എളുപ്പത്തില്‍ ഊരിപ്പോരാവുന്ന വകുപ്പുകളാണ് നിലവിലുള്ളത്. പിടിക്കപ്പെട്ടാല്‍ മിക്ക കേസുകളിലും നികുതിയടച്ച് സ്വര്‍ണ്ണം തിരിച്ചെടുക്കാനുള്ള സാധ്യതയുമുണ്ട്. ഇതാണ് സ്വര്‍ണക്കടത്ത് വര്‍ധിക്കാനുള്ള പ്രധാന കാരണമായി മാറുന്നത്.
വിപണിയില്‍ 22 കോടിയില്‍ അധികം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടിച്ചെടുത്തത്. മുന്‍ സാമ്പത്തിക വര്‍ഷം വെറും 13.34 കിലോഗ്രാം മാത്രം പിടികൂടിയതില്‍ നിന്നാണ് അഞ്ചിരട്ടിയില്‍ അധികമായുള്ള ഈ വര്‍ധന.
Post Your Comments