Latest NewsKerala

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂര്‍ ; സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. മാഹി പള്ളൂരില്‍ വെച്ച് സിപിഎം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും മുന്‍ കൗൺസിലറുമായ ബാബു കണ്ണിപ്പൊയിലിനെയാണ് കൊലപ്പെടുത്തിയത്. ബാബു വീട്ടിലേക്ക് പോകവേ ആയിരുന്നു ആക്രണം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം ഇപ്പോൾ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

രാഷ്ട്രീയ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. അതേസമയം ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസുകാരാണെന്ന  ആരോപണവുമായി സിപിഎം രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button