
ഇന്റർനെറ്റ് ജീവിതത്തിന്റെ ഭാഗമായ ഈ കാലഘട്ടത്തിൽ ഇന്റര്‍നെറ്റില്ലാതെ രണ്ടുദിവസം ഓഫ‌് ലൈനായി ഒരു രാജ്യം. വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലെ മോറിട്ടേനിയ എന്ന രാജ്യമാണ് കടലിനടിയിലൂടെയുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സംവിധാനം തകരാറിലായതോടെ രണ്ടുദിവസം മുഴുവനും ഇന്റർനെറ്റ് ഇല്ലാതെ ദിവസം തള്ളിനീക്കിയത്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ 22 രാജ്യങ്ങളിലേക്ക് ഇന്റര്‍നെറ്റ് എത്തിക്കുന്നതാണ് ഫ്രാന്‍സ് മുതല്‍ ദക്ഷിണാഫ്രിക്ക വരെ നീളുന്ന കേബിള്‍. മത്സ്യബന്ധനത്തിന‌് ഉപയോഗിക്കുന്ന കൂറ്റന്‍ ട്രോളര്‍ തട്ടിയാകും കേബിള്‍ തകര്‍ന്നതെന്നാണ് സൂചന.
കേബിളിനെമാത്രം ആശ്രയിച്ചുള്ള മോറിട്ടേനിയയില്‍ 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപെട്ടപ്പോൾ പത്തോളം രാജ്യങ്ങളും ഇതിന്റെ പ്രത്യാഘാതം അനുഭവിച്ചു. ഭൂതല കേബിള്‍, ഉപഗ്രഹ സംവിധാനത്തിലൂടെയാണ് ഇതിനെ മറികടന്നത്. തകരാറിലായ കേബിള്‍ സംവിധാനം പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുന്നെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
Also read ; പുതിയ എയര്‍പോര്‍ട്ടില്‍ ലഗേജിനായി യാത്രക്കാര്‍ക്ക് നഷ്ടമായത് മണിക്കൂറുകള്‍ (വീഡിയോ)
Post Your Comments