
കോതമംഗലം: കാൽവഴുതി ചൂടു പായസത്തിൽ വീണ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. വേട്ടാമ്പാറയില്‍ നവീകരിച്ച ജല അഥോറിറ്റി പമ്പ് ഹൗസിന്റെ ഉദ്ഘാടന ചടങ്ങിൽ വിതരണം ചെയ്യാൻ തയാറാക്കിയ പായസത്തിലായിരുന്നു യുവാവ് വീണത്. വേട്ടാമ്പാറ ഒറവകണ്ടം സ്വദേശി ബിനു മാണിക്കാണ് പൊള്ളലേറ്റത്. ബിനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാകപ്പെടുത്തി മാറ്റിവെച്ചിരുന്ന പായസ ചെമ്പിലേയ്ക്ക് ബിനു കാല്‍തെറ്റി വീഴുകയായിരുന്നു. മന്ത്രി എം.എം. മണി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു ഇത്. എന്നാൽ ദേഹാസ്വാസ്ഥ്യംമൂലം മന്ത്രി അതേദിവസം നടത്താനിരുന്ന വിവിധ പരിപാടികൾ ഒഴിവാക്കിയിരുന്നു.
Post Your Comments