Latest NewsIndiaNews

ഫേസ്ബുക്കിലൂടെ ഭാര്യമാര്‍ പരിചയക്കാരായി ; ഒമ്പതു വിവാഹം കഴിച്ച യുവാവിന് പിന്നീട് സംഭവിച്ചത്

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവരെ ഭാര്യാമാരാക്കി. പരസ്പരം അറിയാതെ ഒമ്പത് ഭാര്യമാരുടെ കൂടെ ജീവിച്ച ലക്‌നൗ സ്വദേശി സമീറിനെ കുടുക്കിയത് ഫേസ്ബുക്കിലൂടെ പരിചയക്കാരായ ഭാര്യമാർ. പരസ്പരം അറിയാതെ ഒന്നിലധികം ഭാര്യമാരുടെ കൂടെ ജീവിച്ചു വരികയായിരുന്ന ലക്‌നൗ സ്വദേശി സമീര്‍ ഒടുവില്‍ പിടിയിലായിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പരിജയപ്പെട്ട ഭാര്യമാര്‍ ഒടുവില്‍ സത്യം മനസിലാക്കി പരാതിയുമായി താക്കൂര്‍ഗഞ്ച് പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കല്യാണ കഥ പുറംലോകം അറിയുന്നത്.

സമീര്‍ ഒമ്പതു തവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും താന്‍ ഏഴാമത്തെ ഭാര്യയാണെന്നും അഫ്ഷന പരാതിയില്‍ പറയുന്നു. കൂടാതെ ഭര്‍ത്താവ് ഫോണ്‍ തൊടാന്‍ പോലും തന്നെ അനുവദിക്കാറില്ലെന്നും നേഹ എന്ന സ്ത്രീ സ്ഥിരമായി സമീറിനെ വിളിക്കാറുണ്ടെന്നും അഫ്ഷന പറഞ്ഞു. കൂടാതെ സമീർ തന്റെ കാറും പണവുമെല്ലാം എടുത്തുകൊണ്ടു പോകാറുണ്ടെന്നും ബിസിനസ് ടൂർ ഇടയ്ക്ക് നാസ്ഡാത്താറുണ്ടെന്നും പണം ആർക്കോ അയച്ചുകൊടുക്കാറുണ്ടെന്നും അഫ്ഷന പരാതിയിൽ പറഞ്ഞു.

യാസ്മീന്‍ എന്ന യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് എഫ്ബിയില്‍ ലഭിച്ചപ്പോഴാണ് സമീറിന്റെ മറ്റൊരു ബന്ധം അഫ്ന അറിയുന്നത്. താന്‍ സമീറിന്റെ ഭാര്യയാണെന്ന് യാസ്മീന്‍ അഫ്ഷയോട് വെളിപ്പെടുത്തി. രണ്ടുപേരും നേഹയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. ഒടുവില്‍ സമീറിന്റെ രണ്ടു ഭാര്യമാരും ചേര്‍ന്ന് പരാതി നല്‍കി. ബിസിനസ് ടൂര്‍ കഴിഞ്ഞ വീട്ടിലെത്തിയ സമീറിനെ പൊലീസില്‍ ഏല്‍പ്പിച്ചതും ഇവര്‍തന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button