KeralaLatest NewsNews

സംസ്ഥാനത്ത് അതിശക്തമായ കാറ്റിന് സാധ്യത : കനത്ത മഴ : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : കേരളത്തില്‍ കൊടുങ്കാറ്റിനും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊടുങ്കാറ്റിന് സാധ്യതയുള്ളതിനാല്‍ അടുത്ത ഒമ്പത് ദിവസത്തേക്ക് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട്, കാസര്‍കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ശക്തമായ കാറ്റടിച്ചേക്കുമെന്നുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പ്. ഇരുപത്തിയഞ്ചോളം പ്രദേശങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ തീരദേശമേഖലയിലും ജാഗ്രത പാലിക്കണമെന്ന് തീരദേശ ജാഗ്രതാ സേനയും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button