ദുബായ്: ദുബായിൽ ഇന്ത്യക്കാരനെ ആക്രമിച്ച് പണം പിടിച്ചുപറിച്ച പ്രതികൾക്ക് ഒരു വർഷം തടവ് ശിക്ഷ. ദുബായിലെ മീന ബസാറിൽ കഴിഞ്ഞ ജൂലൈ 31നായിരുന്നു സംഭവം. 31കാരനായ ഇന്ത്യൻ പ്രവാസി ജോലി കഴിഞ്ഞ് റൂമിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
also read:ദുബായിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
അപരിചിതരായ രണ്ട് യുവാക്കൾ അടുത്തെത്തുകയും പണം നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. പ്രതികളിൽ ഒരാൾ ഇന്ത്യാക്കാരന്റെ മുഖത്തേക്ക് മദ്യം ഒഴിക്കുകയും ശേഷം മുളകുപൊടി വിതറുകയുമായിരുന്നു. ശേഷം ഇയാളുടെ പക്കലുണ്ടായിരുന്ന 200, 000 ദിർഹവും അക്രമികൾ കൈക്കലാക്കി.
Post Your Comments