പതിനാറുകാരിയെ രണ്ടു വർഷമായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ മൂന്ന് യുവാക്കൾ പിടിയിൽ. ശനിയാഴ്ചയാണ് പെൺകുട്ടിയുടെ സഹോദരൻ പോലീസിൽ പരാതി നൽകിയത്. ഹിമാനുഷ് രജ്പുത് ,പപ്പു അനുരാഗി , അങ്കേഷ് രജ്പുത് എന്നിവരാണ് പ്രതികൾ.
ഹിമാചൽ പ്രദേശിലെ ഹാമിർപൂരിലാണ് സംഭവം. 2016 ഡിസംബർ 13 മുതൽ പെൺകുട്ടി കൂട്ട മാനഭംഗത്തിന് ഇരയാവുകയാണ്. സംഭവം പുറത്തുപറഞ്ഞാൽ പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ടു ഐപിസി സെക്ഷൻ 376D, 506 പ്രകാരവും പോക്സോ നിയമപ്രകാരവും പോലീസ് കേസ് ഫയൽ ചെയ്തു.
പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും പരിശോധന റിപ്പോർട്ട് ലഭിച്ചാൽ അന്വേഷണം കൂടുതൽ വേഗത്തിൽ നടക്കുമെന്നും , എസ്പി ഹമീർപുർ ദിനേശ് കുമാർ അറിയിച്ചു.
Post Your Comments