ന്യൂഡല്‍ഹി: പുരാതന ശവകുടീരം ഒരു സുപ്രഭാതത്തില്‍ ക്ഷേത്രമായി. ഡല്‍ഹിയിലാണ് സംഭവം. ഇതേതുടര്‍ന്ന് ശവകുടീരം ക്ഷേത്രമായതില്‍ അന്വേഷണം പ്രഖ്യാപിച്ചു. ശവകൂടീരമായിരുന്ന കെട്ടിടം പെയിന്റടിച്ച് ശിവക്ഷേത്രമാക്കി മാറ്റുകയായിരുന്നു. പെട്ടെന്നൊരു ദിവസം കെട്ടിടം ക്ഷേത്രമായി മാറിയതിന്റെ അമ്പരപ്പിലാണ് പ്രദേശവാസികള്‍.
പൈതൃക സ്മാരകമായ കുടീരം ക്ഷേത്രമാക്കി മാറിയ സംഭവത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
സഫ്ദര്‍ജംഗിലെ ഹുമയൂണ്‍പുരിലാണ് പുരാതനമായ ശവകുടീരം ക്ഷേത്രമായി മാറിയത്. തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ട്ട് കള്‍ച്ചര്‍ ആന്‍ഡ് ലാംഗ്വേജ് വകുപ്പ് സെക്രട്ടറിയോട് ഉപമുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
Post Your Comments