KeralaLatest NewsNewsIndia

ഹാരിസൺ കേസ്; സർക്കാർ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: ഹാരിസൺ കേസിൽ സർക്കാർ സുപ്രീം കോടതിയില്‍ അപ്പീൽ നൽകും. ഹാരിസൺ ഭൂമി ഏറ്റെടുക്കാനായുള്ള നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.വിവിധ പ്ലാന്റേഷനുകൾക്ക് കീഴിലെ 38,000 ഏക്കറോളം ഭൂമി ഏറ്റെടുക്കാനുള്ള സ്​പെഷൽ ഒാഫിസർ എം.ജി രാജമാണിക്യത്തി​ന്റെ നടപടിയാണ് ഹൈകോടതി റദ്ദാക്കിയത്.

ALSO READ:രാജമാണിക്യം അന്വേഷണ റിപ്പോർട്ട് കോടതി റദ്ദാക്കി

കേരള ഭൂസംരക്ഷണ നിയമപ്രകാരം​ സർക്കാർ, പുറമ്പോക്ക് ​ ഭൂമികൾ തിരിച്ചു പിടിക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്​ഥന്​ ഭൂമിയുടെ ഉടമസ്ഥാവകാശം ഏകപക്ഷീയമായി നിർണയിച്ച്​ തുടർ നടപടിയെടുക്കാൻ അധികാരമില്ലെന്ന്​ വ്യക്​തമാക്കിയാണ്​ ഭൂമി ഒഴിപ്പിക്കാൻ രാജമാണിക്യം നൽകിയ ഉത്തരവുകളും നോട്ടീസുകളും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ഹാരിസൺ കമ്പനിക്ക്​ ഉടമസ്​ഥാവകാശമില്ലെന്ന്​ തോന്നുന്നുണ്ടെങ്കിൽ അത്​ സ്​ഥാപിക്കാൻ സർക്കാറിന്​ സിവിൽ കോടതിയെ സമീപിക്കാമെന്നും ​ ഉടമസ്​ഥാവകാശം സംബന്ധിച്ച്​ തീരുമാനമെടുക്കുന്നില്ലെന്നും ഡിവിഷൻ ബെഞ്ച്​ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button