റായ്പുര്‍: ഛത്തിസ്ഗഡ് പോലീസിലേക്കു ഭിന്നലിംഗക്കാരെ നിയമിക്കാന്‍ തീരുമാനം. സ്ത്രീ, പുരുഷ വിഭാഗക്കാര്‍ക്കുള്ള അതേ മാനദണ്ഡങ്ങളാണ് പോലീസിലേക്ക് നിയമനത്തിനായി അപേക്ഷിക്കുന്ന ഭിന്നലിംഗക്കാര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭിന്നലിംഗക്കാരുടെ അപേക്ഷകള്‍ സ്വീകരിക്കുന്നനായി പോലീസ് ഡിപ്പാർട്മെന്റ് റായ്പൂരില്‍ വര്ക്ഷോപ്പുകള് സംഘടിപ്പിച്ചതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോർട്ട് ചെയ്യുന്നത്. മുൻപ് പ്രിതിക യാഷിനി എന്ന ഭിന്നലിംഗക്കാരി തമിഴ്നാട് പോലീസില്‍ നിയമനം നേടിയിരുന്നു. എന്നാല്‍ ഏറെ നിയമപോരാട്ടങ്ങള്‍ക്കുശേഷമാണ് പ്രിതികയുടെ നിയമനം ഉറച്ചത്.
Post Your Comments