
തൊടുപുഴ ; വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് പിക് അപ് ജീപ്പിന്റെ പിന്നിലിടിച്ച് ചീനിക്കൽ കാരക്കുന്ന് മേത്തലേത്തിൽ ഷൗക്കത്തലിയുടെ മകൻ ഷാഹിൻ (23) ആണു മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന കോഴിക്കോട് പുതിയങ്ങാടി ഷാഹിത മൻസിലിൽ നിയാസി(21)നു ഗുരുതര പരിക്കേറ്റു. ഇയാൾ ഇപ്പോൾ ചാഴികാട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. മുട്ടം ഭാഗത്തേക്കു ബൈക്കിൽ പോവുകയായിരുന്ന ഇരുവരും ഇന്നലെ രാത്രി ഏഴേമുക്കാലോടെ മൂലമറ്റം റോഡിൽ മാരികലുങ്കിന് സമീപം പെരിക്കോണി കവലയിലാണ് അപകടത്തിൽപ്പെട്ടത്.
Post Your Comments