ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ കാര്ക്കോടു നിന്ന് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. മുഴക്കുന്ന് പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും അഞ്ച് ബോംബുകള്‍ കണ്ടെത്തിയത്.
കുറ്റിക്കാട്ടിലെ മാളത്തിനുള്ളില്‍ പെയിന്റിന്റെ പാത്രത്തിലാക്കി ഇന്സുലേഷന് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. പാത്രത്തിനുമുകളില്‍ ഓലയും മറ്റും ഇട്ടിരുന്നു. മുഴക്കുന്ന് എസ്ഐ പി.രാജേഷിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് പരിശോധന നടത്തിയത്.
ബോംബുകളെല്ലാം അടുത്ത കാലത്ത് നിര്‍മിച്ചവയാണ്. മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുഴക്കുന്ന് പോലീസ് നടത്തിയ പരിശോധനയില്‍ അടുത്തകാലത്തായി അന്‍പതിലധികം ബോംബുകള്‍ കണ്ടെത്തിയിരുന്നു. ബോംബു ശേഖരണത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്താനും ബോംബ് നിര്‍മാണ കേന്ദ്രം കണ്ടെത്താനുമാണ് പൊലിസിന്റെ നീക്കം.
Post Your Comments