ശക്തമായ പൊടിക്കാറ്റിനേയും പേമാരിയേയും തുടര്‍ന്ന് 48 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി അധികൃതര്‍. ഇപ്പോള്‍ നിലനില്‍ക്കുന്ന പൊടിക്കാറ്റും പേമാരിയും അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂറുകൂടി തുടര്‍ച്ചയായുണ്ടാകുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.
ശക്തമായ പൊടിക്കാറ്റിലും പേമാരിയിലും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളിലായി 113 പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വടക്കുകിഴക്കന്‍ പാക്കിസ്ഥാനില്‍ ജമ്മു-കശ്മീരിനോടു ചേര്‍ന്നു രൂപംകൊണ്ട ന്യൂനമര്‍ദ്ദപാത്തിയാണ് പഞ്ചാബ്-ഹരിയാനയിലൂടെ വന്ന് ഉത്തരേന്ത്യയില്‍ നാശംവിതച്ച ചുഴലിക്കൊടുങ്കാറ്റായത്.
ഇന്നലെ രാത്രിയുണ്ടായ ശക്തമായ പൊടിക്കാറ്റിനെത്തുടര്‍ന്ന് വന്‍മരങ്ങള്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളിലേക്ക് കടപുഴകിവീണാണ് മരണങ്ങളിലേറെയും .വൈദ്യുതിക്കാലുകള്‍ മറിഞ്ഞ് വീണ് പലയിടങ്ങളിലും തീപിടുത്തമുണ്ടായി. ആഗ്ര ജില്ലയിലാണ് കൂടുതല്‍ മരണം രേഖപ്പെടുത്തിയിര്ക്കുന്നത്.
ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇരുസംസ്ഥാനസര്‍ക്കാരുകളും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Post Your Comments