തനിക്ക് അവാര്‍ഡ് നല്‍കിയത് രാഷ്ട്രപതിയല്ലെന്നു വെളിപ്പെടുത്തി സംവിധായകന്‍ അലി അക്ബര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഭാഗ്യലക്ഷ്മിയെയും അവാര്‍ഡ് നിരസിച്ചവരെയും രൂക്ഷമായി പരിഹസിച്ചത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ഈ രാജ്യത്തെ ബഹു ഭൂരിപക്ഷം ജനം തിരഞ്ഞെടുത്ത സംഘി സർക്കാർ, നിഷ്പക്ഷതയോടെ നിയമിച്ച അവാർഡ് കമ്മറ്റി നിഷ്പക്ഷതയോടെ കുറേ കമ്മികളെ അവാർഡിനർഹരാക്കി. ചെല്ലും ചെലവും കൊടുത്തു ഡൽഹിയിൽ കൊണ്ടുപോയി. ഇവിടന്നു പുറപ്പെടും മുൻപ് അവരറിഞ്ഞില്ല ഈ രാജ്യം ഭരിക്കുന്നത് ബിജെപി ക്കാരാണെന്നു. അവിടെ എത്തിയത് തന്നെ അവാർഡ് വാങ്ങാനല്ല ബിജെപി സർക്കാരിനൊരു റിവാർഡ് നൽകാനാണ്. നേതൃത്വം കൊടുത്തത് നന്നായി തമ്മിലടിപ്പിച്ചു ശീലമുള്ള ഭാഗ്യമുള്ള ലക്ഷ്മിയും.
നന്നായി വളരെ നന്നായി.. ഇവർക്കാണ് ആദ്യമായി ഇന്ത്യയിൽ അവാർഡ് ലഭിക്കുന്നത്. ഇതിനു മുൻപ് ആരും തന്നെ സ്വീകരിച്ചിട്ടില്ല. വർഷങ്ങൾക്കു മുൻപ് എനിക്കൊക്കെ മന്ത്രീടെ കയ്യിൽ നിന്നും കിട്ടിയത് ചക്ക മെഡലാ… ചരിത്രമറിയാത്ത കുറേ അന്തം കമ്മികളും അംഗഭംഗക്കാരും അവർക്കു ചൂട്ട് കത്തിക്കാനും. എന്തിനും ഒരതിരുണ്ട്, രാഷ്ട്രീയ വിദ്വേഷമാവാം രാജ്യത്തിന്റെ പരമോന്നത പദവിയെപ്പോലും മലവിസർജ്ജനം ചെയ്തു മലിനമയമാക്കുന്ന ഇക്കൂട്ടർ സത്യത്തിൽ ആ അവാർഡ് വിതരണം ചെയ്ത ഹാളിൽ കയറാൻ യോഗ്യത ഇല്ലാത്തവർ തന്നെയാണ്.
ഇന്നലെ അവിടെ നടന്നത് സ്മൃതി ഇറാനി ഒരുക്കിയ വിരുന്നല്ല ഈ രാജ്യത്തിന്റെ പരമോന്നത പൗരൻ ഒരുക്കിയ വിരുന്നാണ്. രാജ്യത്തെ ഏറ്റവും വിലപ്പെട്ട ഭക്ഷണം. അതെത്ര വിലകൊടുത്താലും കിട്ടില്ല. ഞാനെല്ലാം അഭിമാനത്തോടെ പറയും ഈ രാജ്യത്തെ ഏറ്റവും ശ്രേഷ്ഠമായ ഭക്ഷണം കഴിച്ചവനാണ് ഞാനെന്നു. കേവലം രാഷ്ട്രീയ വിരോധം വച്ചു അതുപേക്ഷിച്ചവർക്ക് ഇനി ഒരിക്കലും അതു ലഭിക്കാതെ പോവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അമിത്‌ഖന്നയും, അലിഅക്ബറും, സിബിമലയിലും, തുടങ്ങി ധാരാളം പേർ മന്ത്രിയിൽ നിന്നും ദേശീയ അവാർഡ് വാങ്ങിയിട്ടുണ്ട്.
കുത്തിത്തിരിപ്പുണ്ടാക്കി കുറേ ചെറുപ്പക്കാരുടെ നല്ല ഭക്ഷണം മുടക്കിയ സകല കമ്മികൾക്കും നന്ദി. RSS കാർ നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ അവാർഡിന് ഇനിയെങ്കിലും കമ്മ്യൂണിസ്റ്റ് സഹയാത്രികർ എൻട്രി അയക്കരുത്.. അർഹതപെട്ടവർക്ക് കിട്ടട്ടെ.ഇതിനു മുൻപ് മന്ത്രിയിൽ നിന്നും ദേശീയ അവാർഡ് വാങ്ങിയ മല്ലൂസ് മിണ്ടാതിരിക്കുന്നത് മോദിക്കിട്ടു ഒരാപ്പാവട്ടെ എന്ന് കരുതിയാണെന്നും അലി അക്ബര്‍ പ്രതികരിച്ചു.
Post Your Comments