ഒമാൻ: ഒമാന്‍ ഭീഷണിയായി ലോകത്തെ ഏറ്റവും വലിയ മരണ വലയം രൂപപ്പെടുന്നു. ഒമാനിലെ ഉള്‍ക്കടലിലുള്ള ഈ മേഖല സമുദ്രസഞ്ചാരികളുടെയും സമുദ്രജീവികളുടെയും ജീവനുതന്നെ ഭീഷണിയായിരിക്കുകയാണ് ഓക്സിജന്റെ അളവ് വളരെ കുറഞ്ഞ ഈ മേഖല. ഭാവിയിൽ ഈ വലയം കൂടുതൽ വലുതാകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.
Read Also: ഇനി മുതല്‍ സൗദിയിലും ബി.എസ്.എന്‍.എല്‍ കണക്ഷനുകള്‍ ഉപയോഗിയ്ക്കാം
ഒമാന്‍ ഉള്‍ക്കടലിലെ 63,700 ചതുരശ്രെമെല്‍ മേഖലയില്‍ ഓക്സിജന്റെ അളവ് അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ സീഗ്ളൈഡേഴ്സ് എന്ന പേരിൽ നടത്തിയ പഠനത്തിൽ പറയുന്നത്. ആയിരത്തിലധികം മീറ്റര്‍ സമുദ്രാന്തര്‍ഭാഗത്ത് എട്ടുമാസം പരീക്ഷണം നടത്തിയശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അപകടകരമായ രീതിയില്‍ കാലാവസ്ഥയില്‍ വ്യതിയാനം സംഭവിച്ചതിന്റെ ഫലമായി സമുദ്രത്തില്‍ ഉഷ്ണജലത്തിന്റെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. കൂടാതെ സമുദ്രത്തിലേക്കെത്തുന്ന മാലിന്യത്തിന്റെ തോത് വര്‍ധിക്കുകയും ചെയ്തത് പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ഭാവിയില്‍ ഒരു മഹാദുരന്തം നടന്നേക്കാമെന്ന മുന്നറിയിപ്പാണ് ഇപ്പോൾ ശാസ്ത്രലോകം നൽകുന്നത്.
Post Your Comments