നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് തീപിടിച്ച് വന്‍ ദുരന്തം. സംഭവത്തില്‍ 27 പേര് വെന്ത് മരിച്ചു. ബസിന് മുന്നില്‍പ്പെട്ട ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ബിഹാറിലെ ചമ്പാരന്‍ മേഖലയില്‍ മോത്തിഹാരിയില്‍ ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
കനത്ത മഴയും അപകടത്തിന് കാരണമായി. ബിഹാറിലെ മുസാഫര്‍പുറില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട ഉടന്‍ തന്നെ തീപിടിച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. പുരുക്ക് പറ്റിയവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
ദേശീയ പാത 28 ല്‍ ബെല്‍വ മേഖലയില്‍വെച്ചായിരുന്നു അപകടം. അപകടത്തില്‍പ്പെട്ടു മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
Post Your Comments