ഉദ്ദംപൂര്‍: വെറും ഏഴ് ദിവസം കൊണ്ട് ആരുടേയും സഹായമില്ലാതെ തനിച്ച് ശൗചാലയം നിര്‍മ്മിക്കുമെന്ന് ദൃഢനിശ്ചയമെടുത്തിരിക്കുകയാണ് ഈ 87 കാരി മുത്തശ്ശി. തുറന്ന സ്ഥലത്ത് പോകാന്‍ വയ്യ, തൊഴിലാളികള്‍ക്ക് നല്‍കാന്‍ കയ്യില്‍ പണവുമില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് മുത്തശ്ശിയുടെ ഉറച്ച തീരുമാനം. ഇതിന്റെ പണി തുടങ്ങിക്കഴിഞ്ഞു. ശൗചാലയങ്ങള്‍ കുറവായതിനാല്‍ തുറന്ന സ്ഥലത്ത് പോകേണ്ട അവസ്ഥയാണ് കശ്മീരിലെ ഉദ്ദംപൂര്‍ ജില്ലയിലെ ബദാലി ഗ്രാമത്തിലുള്ളവര്‍ക്ക്. ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് 87കാരിയായ രാഖി എന്ന മുത്തശ്ശി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
വീടിനോട് ചേര്‍ന്ന് സ്വന്തമായി ശൗചാലയം നിര്‍മ്മിച്ചുകൊണ്ടാണ് ഈ മുത്തശ്ശി രാജ്യത്തിന്റെ തന്നെ അഭിമാനമായിരിക്കുന്നത്. ഒരാളുടെയും സഹായമില്ലാതെ തനിച്ച് ശൗചാലയം നിര്‍മ്മിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഗ്രാമത്തില്‍ വിവിധ ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. പൊതുസ്ഥലങ്ങളിലെ മല, മൂത്ര വിസര്‍ജ്ജനത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രാഖി സ്വന്തം വീടിനോട് ചേര്‍ന്ന് ശൗചാലയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
തൊഴിലാളികള്‍ക്ക് പണം നല്‍കുവാനില്ലാത്തതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം ഈ 87 കാരി മറ്റൊരാളെയും കൂടെക്കൂട്ടിയില്ല. മകനാണ് നിര്‍മ്മാണത്തിന് ആവശ്യമായ മണ്ണ് എടുത്ത് നല്‍കുന്നത്. ഇത് ഉപയോഗിച്ച് ഏഴ് ദിവസം കൊണ്ട് ശൗചാലയം നിര്‍മ്മിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ഈ മുത്തശ്ശി.
അതേസമയം ഉദ്ദംപൂര്‍ ഡപ്യൂട്ടി കമ്മിഷണര്‍ രാഖിയെ അഭിനന്ദിച്ച് രംഗത്തെത്തി. ആളുകളുടെ പരമ്പരാഗതമായ ചിന്താഗതിക്ക് മാറ്റം വരികയാണ്. 87കാരി തനിച്ച് ആരുടേയും സഹായമില്ലാതെ ശൗചാലയം നിര്‍മിക്കുന്നുവെന്ന വാര്‍ത്ത തനിക്ക് ഞെട്ടലുണ്ടാക്കിയെന്നും താന്‍ അവരുടെ ആ പ്രയത്നത്തെ സല്യൂട്ട് ചെയ്യുന്നുവെന്നും മറ്റുള്ളവര്‍ക്ക് ഈ പ്രവര്‍ത്തി മാതൃകയാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments