ഓരോ യാത്രയും നമ്മള്‍ തിരഞ്ഞെടുക്കുന്നത് ഓര്‍മ്മയില്‍ നിരയുക്കുന്ന അനുഭവങ്ങള്‍ക്കായാണ്. അത്തരം ഒരു അനുഭവം എന്നും പ്രധാനം ചെയ്യുന്ന ഒരു യാത്ര പരിചയപ്പെടാം.
സമുദ്രനിരപ്പില്‍ നിന്നും 2800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരിടമാണ് ഉത്തരാഖണ്ഡിലെ ഓലി. മഞ്ഞുകാലത്തും വേനല്‍ക്കാലത്തും ഒരു പോലെ ആളുകളെ ആകര്‍ഷിക്കുന്ന ഇവിടം പുല്‍മേട് എന്നര്‍ഥമുള്ള ബുഗ്യാല്‍ എന്നും അറിയപ്പെടുന്നു. ട്രക്കിങ്ങും സ്‌കീയിങ്ങുമാണ് ഇവിടത്തെ പ്രത്യേകത
ലോകത്തിലെ ഏറ്റവും മികച്ച സ്‌കീയിങ് കേന്ദ്രങ്ങളിലൊന്നാണ് ഓലി. ഇന്ത്യയില്‍ സ്‌കീയിങ്ങിനു പേരു കേട്ട ഗുല്‍മാര്‍ഗ്ഗ്, ഷിംല, മണാലി തുടങ്ങിയ സ്ഥലങ്ങളാണ്. ബദരിനാഥിലേക്കുള്ള വഴിയിലാണ് ഓലി. അതിനാല്‍ത്തന്നെ തീര്‍ഥാടകരില്‍ ഭൂരിഭാഗവും ഓലി കണ്ടാണ് മടങ്ങാറുള്ളത്. ഉത്തരാഖണ്ഡിന്റെ സൗന്ദര്യം ഒട്ടാകെ ആവാഹിച്ചിട്ടുള്ള ചമോലിയുടെ സൗന്ദര്യമാണ് ഓലി. ആപ്പിള്‍ തോട്ടങ്ങളും ദേവദാരു വൃക്ഷങ്ങളും ഓക്ക് മരങ്ങളുമൊക്കെ നിറഞ്ഞ ഇടമാണ് ഓലി.
മലിനമാകാത്ത പ്രകൃതിയും മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളും മാത്രമല്ല ഓലിയുടെ പ്രത്യേകത. ഹിമാലയത്തിന്റെ മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത ഭംഗിയേറിയ കാഴ്ചകള്‍ ഇവിടെ കാണാന്‍ സാധിക്കും. സീസണ്‍ ആരംഭിച്ചാല്‍ വിനോദത്തിനു വേണ്ടി മാത്രമല്ല, മത്സരങ്ങളുടെ പരിശീലനത്തിനായും ഇവിടെ എത്തിച്ചേരുന്ന ധാരാളം സ്‌കീയേഴ്‌സിനെ കാണാന്‍ സാധിക്കും.
ഋഷികേശ്, ഹരിദ്വാര്‍, ഡെറാഡൂണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേരാന്‍ എളുപ്പമാണ്. ഋഷികേശില്‍ നിന്നും ഓലിയിലേക്ക് 196 കിലോമീറ്ററാണ് ദൂരം. മണാലിയില്‍ നിന്നും 417 കിലോമീറ്ററും ഡെല്‍ഹിയില്‍ നിന്നും 383 കിലോമീറ്ററും ബദ്രിനാഥില്‍ നിന്ന് 503 കിലോമീറ്ററും സഞ്ചരിക്കണം ഓലിയിലെത്താന്‍. ഉത്തരാഖണ്ഡിലെ തന്നെ ജോഷിമഠില്‍ നിന്നും ഇവിടേക്ക് ബസ്, ടാക്‌സി സര്‍വ്വീസുകള്‍ ലഭ്യമാണ്.
Post Your Comments