KeralaLatest NewsNews

പിഞ്ച് കുഞ്ഞടക്കം മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് വിവാഹിതനായ കാമുകനൊപ്പം പോയി, വീട്ടമ്മയ്ക്ക് പിന്നീട് സംഭവിച്ചത്

നെടുങ്കണ്ടം: പിഞ്ചു കുഞ്ഞിനെ അടക്കം മൂന്ന് കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് വിവാഹിതനായ കാമുകനൊപ്പം ഇറങ്ങിപ്പോയ വീട്ടമ്മയ്ക്ക് കിട്ടിയത് മുട്ടന്‍ പണി. സംഭവത്തില്‍ വീട്ടമ്മയ്‌ക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് 32കാരിയായ വീട്ടമ്മയും 40കാരനായ കാമുകനും ഇന്നലെ നെടുങ്കണ്ടം സ്റ്റേഷനില്‍ ഹാജരായി.

കഴിഞ്ഞ 23 ന്, മൂന്നും ഏഴും പത്തും വയസ് പ്രായമുള്ള കുട്ടികളെ ഉപേക്ഷിച്ച് ജീപ്പ് ഡ്രൈവറായ കാമുകനൊപ്പം വീട്ടമ്മ ഒളിച്ചോടുകയായിരുന്നു. രാത്രി 10.30 ഓടെ കുട്ടികളെ ഉറക്കിക്കിടത്തിയ ശേഷം ഇവര്‍, വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ കാമുകനൊപ്പം സ്ഥലംവിടുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇരുവരും തമിഴ്നാട് തേനിയിലാണ് ഒളിവില്‍ താമസിച്ചതെന്നു പോലീസ് പറഞ്ഞു. വീട്ടമ്മക്കെതിരേ ബാലവാകാശ സംരക്ഷണ നിയമപ്രകാരമാണു കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button