North IndiaPilgrimagepilgrimageIndia Tourism Spots

താമരയിതളിൽ വിരിഞ്ഞ “ബഹായ് ക്ഷേത്രം”

ദില്ലി എന്ന വിസ്മയനഗരിയുടെ എണ്ണിയാൽ തീരാത്ത അത്ഭുതങ്ങളിൽ മുൻപന്തിയിലാണ് ലോകപ്രശസ്തമായ “”ലോട്ടസ് ടെമ്പിൾ”” എന്ന “”ബഹായ് ആരാധനാലയം “”. പേരു സൂചിപ്പിക്കുന്നതു പോലെ താമരയിതളുകളിൽ വിരിഞ്ഞ വെണ്ണക്കൽ ക്ഷേത്രം!! പേരിൽ ക്ഷേത്രമുണ്ടെങ്കിലും ഇത് പ്രത്യേകമായി ഒരു മതത്തെയും പ്രതിനിധാനം ചെയ്യുന്നില്ല! “ബഹായ്”കൾ ഏകദൈവത്തിൽ വിശ്വസിക്കുന്നവരാണ്! മാനവരാശിയുടെ നന്മയാണ് തങ്ങളുടെ ജീവിതലക്ഷ്യമെന്ന് അടിയുറച്ച് വിശ്വസിക്കുന്നു!!

നിർമ്മാണരീതിയുടെ പ്രത്യേകത കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് സ്പോട്ടായി CNN News അടയാളപ്പെടുത്തുന്നു.സന്ദർശകരുടെ എണ്ണത്തിൽ “”താജ്മഹൽ” നെയും കടത്തിവെട്ടിയാണ് “ലോട്ടസ് ടെമ്പിൾ” ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത്!!നിരവധി അവാർഡുകളുടെ അഭിമാനത്തിളക്കം ഇതിന്റെ ശില്പഭംഗിയ്ക്ക് മാറ്റു കൂട്ടുന്നു!!

23 ദളങ്ങളുള്ള താമരയുടെ ആകൃതിയിലാണ് ഈ ആരാധനാലയം പണിതൊരുക്കിയിരിക്കുന്നത്! ഒമ്പത് വാതിലുകളിൽ കൂടി പ്രവേശനം സാധ്യമാകുന്ന ഈ ക്ഷേത്രത്തിന്റെ കവാടവഴികളെല്ലാം അവസാനിക്കുന്നത് വിശാലമായ നടുത്തളത്തിലേക്കാണ്! എങ്ങും നിറഞ്ഞു തുളുമ്പുന്ന നിശബ്ദത! ശ്വാസമെടുക്കാൻ പോലും മറക്കുന്ന ശാന്തത! ധ്യാനത്തിലെന്നോണം പ്രാർത്ഥനയിൽ മുഴുകി സ്വയം മറന്നിരിക്കുന്ന സന്ദർശകർ! എത്ര നേരം വേണമെങ്കിലും ഈ ശാന്തിതീരത്ത് ചിലവഴിക്കാം! ഒരേ സമയം 2500 പേരെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഈ കുളിര് മൂടുന്ന അകത്തളം മനസ്സിന് പകരുന്ന സന്തോഷം അനുഭവിച്ചറിയേണ്ടത് തന്നെയാണ്!

നാനാജാതി മതസ്ഥരെയും ഒരു പോലെ വരവേല്ക്കാൻ ഒരുങ്ങിയിരിക്കുകയാണ് “ലോട്ടസ് ടെമ്പിൾ” ഇവിടെ വർണ്ണവിവേചനങ്ങളില്ല,സ്ത്രീപുരുഷഭേദമില്ല! ഏത് മതക്കാർക്കും ഇവിടെയിരുന്ന് പ്രാർത്ഥിക്കാവുന്നതാണ്! വിഗ്രഹാരാധന മാത്രം അനുവദനീയമല്ല! മതഗ്രന്ഥങ്ങൾ വായിക്കുന്നതിനോ,പ്രത്യക പ്രാർത്ഥനകൾ നടത്തുന്നതിനോ,ഭജൻസ് പാടുന്നതിനോ വിലക്കുകളില്ല! എല്ലാ മതത്തെയും ഒരു പോലെ ബഹുമാനിക്കുന്നവരാണ് ” ബഹായ് വിശ്വാസികൾ”!!

വിശാലമായ ഉദ്യാനം കടന്നു വേണം അകത്തളത്തിലേക്ക് പ്രവേശിക്കാൻ! വർണ്ണപുഷ്പങ്ങൾ അഴകു വിരിയിച്ച മനോഹരമായ ഉദ്യാനത്തിൽ വിശ്രമിക്കാനും ഫോട്ടോ എടുക്കാനുള്ള സൗകര്യവുമുണ്ട്.ഏകദേശം 10 മില്യൺ ചിലവാക്കി നിർമ്മിച്ച ഈ ക്ഷേത്രത്തിന്റെ ശില്പി “”ഫരിബോറസ് സാബാ” എന്ന ഇറാനി ആർക്കിടെക്ട് ആണ്! ഹൈദരാബാദിയായ ബഹായ് വിശ്വാസി “അർദിഷിർ രുസ്തംപൂർ” ആണ്.തന്റെ ജീവിതസമ്പാദ്യം മുഴുവനും ഈ ആരാധനാലയത്തിന് വേണ്ടി രുസ്തംപൂർ ചിലവഴിച്ചു! 2014 ലെ ഗവൺമെന്റ് കണക്കുകൾ പ്രകാരം 100 മില്ല്യൺ ആൾക്കാർ ഇവിടം സന്ദർശിച്ചു കഴിഞ്ഞിരിക്കുന്നു! 1986 ലാണ് പണി പൂർത്തിയായി സന്ദർശകർക്കായി തുറന്നു കൊടുത്തത്!

പേർഷ്യയിൽ നിന്നാണ് ബഹായ് വിശ്വാസം ഉടലെടുത്തതെന്ന് പറയപ്പെടുന്നു! ഇറാനിയായ “മിർസാ അലി മുഹമ്മദ് ” ന്റെ “ബാബ്” എന്ന മതത്തിന്റെ തുടർച്ചയായിട്ടാണ് ബഹായ് വിശ്വാസം ഉരുത്തിരിഞ്ഞത്!””അബ്ദുൾ ബഹാ/ബഹാവുള്ള” എന്ന ഷിയാ മുസ്ലീമാണ് ഇതിന്റെ സ്ഥാപകൻ.എല്ലാ മതങ്ങളെയും,മതഗ്രന്ഥങ്ങളെയും ബഹുമാനിക്കുന്ന ഏകദൈവ വിശ്വാസമാണ് പ്രത്യേകത! മാനവസേവയിലൂന്നിയ പ്രവർത്തനങ്ങളാണ് ബഹായ് വിശ്വാസികൾ പിന്തുടരുന്നത്!.വിശുദ്ധ ഖുർആൻ ലെ വാക്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു എന്നാരോപിച്ച് അന്നത്തെ ഇറാനിയൻ ഭരണകൂടം ബഹാവുള്ളയെ തൂക്കിലേറ്റുകയും ചെയ്തു! “നാനാത്വത്തിൽ ഏകത്വം” എന്ന വാചകം അന്വർത്ഥമാക്കിക്കൊണ്ട് തലയെടുപ്പോടെ ഈ ബഹായ് ക്ഷേത്രം സന്ദർശകർക്ക് വേറിട്ടൊരുനുഭവമായി നില കൊള്ളുന്നു!

shortlink

Related Articles

Post Your Comments

Related Articles


Back to top button