
കണ്ണൂര്‍: മട്ടന്നൂര്‍ അയ്യല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടുവരാന്തയില്‍ റീത്ത് വച്ചു. കെഎസ്ആര്‍ടിസിയിലെ ഡ്രൈവറും ബിജെപി പ്രവർത്തകനുമായ എന്‍. സുധീറിന്റെ വീട്ടുവരാന്തയിലാണ് റീത്തു വച്ചത്.
കഴിഞ്ഞ രാത്രി സുധീര്‍ വീട്ടിലുണ്ടായിരുന്നില്ല. രാവിലെ വീട്ടുകാർ വാതൽ തുറന്നപ്പോഴാണ് റീത്ത് കണ്ടത്.
ALSO READ:ആര്‍എസ്എസ്-ബിജെപി സംഘര്‍ഷത്തിൽ 3 പേർക്ക് പരിക്ക്
മുല്ലപൂവും തുണിയും കൊണ്ടുണ്ടാക്കിയ റീത്ത് വാഴ ഇലയിൽ വെച്ച നിലയിലാണ് വരാന്തയിൽ കണ്ടത്.
സമാധാനം നില നില്ക്കുന്ന പ്രദേശത്തു സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്ലെന്നും പോലീസ് സംഭവം ഗൗരവത്തോടെ കാണണമെന്നും ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് രാജന് പ്രതികരിച്ചു.
Post Your Comments