ഇവിടെ ഒന്നിക്കുന്നത് അഞ്ച് പീഠഭൂമികള്‍, ഒളിഞ്ഞിരിക്കുന്നത് സഞ്ചാരികള്‍ അധികം അറിയാത്ത കാഴ്ച്ചകളുടെ വിസ്മയ കലവറ. വരൂ കാണാം ആ ദൃശ്യഭംഗി.
മഹാരാഷ്ട്രയിലെ ചരിത്ര സ്ഥലങ്ങളിലൊന്നായ മഹാബലേശ്വറില്‍ നിന്നും വെറും പതിനാറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തുന്നത് രഹസ്യങ്ങളുടെ ഈ കലവറയില്‍. സഞ്ചാരികളില്‍ പലര്‍ക്കും അധികമറിയാത്ത സ്ഥലമാണ് പഞ്ച്ഖനി. ഖനി എന്നാല്‍ മറാഠിയില്‍ പീഠഭൂമിയെന്നാണ് അര്‍ഥം. അഞ്ച് പീഠഭൂമികളുടെ അപൂര്‍വ്വ സംഗമമാണ് ഇവിടെ കാഴ്ച്ചക്കാരെ കാത്തിരിക്കുന്നത്.
കൃഷ്ണാ നദിയുടെ തീരവും ഹില്‍ സ്റ്റേഷന്‌റെ മനോഹര കാഴ്ച്ചകളും നിറഞ്ഞിരിക്കുന്ന ഈ പ്രദേശം കാഴ്ച്ചകളാല്‍ സമൃദ്ധമാണ്. കാഠിന്യമേറിയ കുന്നുകളുടെയും പാറക്കെട്ടുകളുടെയും നാടുകൂടിയാണ് പഞ്ച്ഖനി. ബ്രിട്ടിഷ് കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന കെട്ടിടങ്ങളും പാഴ്‌സി വീടുകളും അധികമായുള്ള സ്ഥലം കൂടിയാണിത്.കാട്ടുമൃഗങ്ങള്‍ ഏറെയുള്ളതിനാല്‍ സഞ്ചാരികള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമുള്ള സ്ഥലം കൂടിയാണിവിടം.
ശരീരത്തിന് ആവശ്യമായ ഇരുമ്പിന്‌റെ അംശം ധാരാളമായടങ്ങുന്ന ജലാശയങ്ങളും നൂറുശതമാനം ശുദ്ധമായ ഓക്‌സിജനും ലഭിക്കുന്ന അത്യപൂര്‍വ്വ സ്ഥലം കൂടിയാണിത്. ദിനംപ്രതി നൂറുകണക്കിനാളുകള്‍ വരുന്ന പഞ്ച്ഖനി ക്ഷേത്രങ്ങളുടേയും മണ്‍സൂണ്‍ ടൂറിസത്തിന്‌റെയും നാടുകൂടിയാണ്.
Post Your Comments