ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി പുറത്തെത്തി. തന്നെ അവര്‍ ഭീഷണിപ്പെടുത്തി. കുടുംബത്തെയും വീട്ടുകാരെയും കൊല്ലുമെന്നും തന്നോട് പറഞ്ഞുവെന്ന് ഡല്‍ഹി ഗസിയപൂരില്‍ പീഡനത്തിനിരയായ പത്ത് വയസുകാരി പോലീസില്‍ മൊഴി നല്‍കി.
എന്റെ കയ്യിലുണ്ടായിരുന്ന ഫോണ്‍ തട്ടിയെടുത്തു. ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു. ‘അവിടെ വെച്ച് അവര്‍ എനിക്ക് ഒരു വെള്ളം തന്നു. അത് കുടിച്ചപ്പോള്‍ ഞാന്‍ ഉറങ്ങിപ്പോയി. പിറ്റേ ദിവസമാണെന്ന് തോന്നുന്നു ഞാന്‍ ഉണര്‍ന്നത്. എന്റെ വസ്ത്രം നനഞ്ഞു കിടക്കുകയായിരുന്നു’ പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.
ഏപ്രില്‍ 21 നാണ് ഗാസിപൂരിലെ വീട്ടില്‍ നിന്ന് മാര്‍ക്കറ്റില്‍ പോയ പത്തുവയസുകാരിയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തത്. കേസില്‍ ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഗുലാം ഷാഹിദ് എന്നയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പ്രതിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് അയക്കുകയും ചെയ്തിരുന്നു.
Post Your Comments