ഇനി 1350 രൂപ മാത്രം ട്യൂഷന്‍ ഫീസോടെ എംബിബിഎസിനു പഠിക്കാം. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരീക്ഷയെഴുതി ജയിച്ചാലാണ് 1350 രൂപ മാത്രം ട്യൂഷന്‍ ഫീസോടെ എംബിബിഎസ് പഠിക്കാൻ സാധിക്കുക. നീറ്റില്‍ വളരെ ഉയര്‍ന്ന റാങ്ക് നേടുന്നവര്‍ക്ക് ദേശീയതലത്തില്‍ ഇത്തരം സാധ്യതകളുണ്ട്. പുണെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളജില്‍ പഠിക്കാന്‍ യാതൊരു ചെലവുമില്ല. പക്ഷേ യോഗ്യത നേടിക്കഴിഞ്ഞ് സൈനിക സേവനം നിര്‍ബന്ധമാണ്. ന്യൂഡല്‍ഹിയിലെ മൗലാനാ ആസാദ് മെഡിക്കല്‍ കോളജിലെ വാര്‍ഷിക ട്യൂഷന്‍ ഫീ 250 രൂപയാണ്.
ഈ വര്‍ഷത്തെ ഫീസ് നിരക്കുകള്‍ നീറ്റിന്റെ ദേശീയതല കൗണ്‍സലിങ് വേളയിലറിയാം. ഏറെ ഉയര്‍ന്നതല്ലാത്ത ഫീസ് നല്‍കി പഠിക്കാന്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും സൗകര്യമുണ്ട്. കുറഞ്ഞ ഫീസില്‍ എംബിബിഎസ് കോഴ്‌സ് നടത്തിവരുന്ന മറ്റു ചില കോളജുകള്‍ : ലേഡി ഹാര്‍ഡിഞ്ജ് ന്യൂഡല്‍ഹി, യൂണിവേഴ്‌സിറ്റി കോളജ് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡല്‍ഹി, ബി ജെ മെഡിക്കല്‍ കോളജ് അഹമ്മദാബാദ്, പട്‌ന മെഡിക്കല്‍ കോളജ്, എംജിഎം മെഡിക്കല്‍ കോളജ് ജംഷഡ്പുര്‍.
Post Your Comments